May 21, 2024

സംഗീതത്തിൽ ഹാട്രിക് വിജയം നേടി അനുശ്രീയുടെ ആധിപത്യം.

0
Img 20181119 Wa0068
സംഗീതത്തിൽ ഹാട്രിക് വിജയം നേടി അനുശ്രീയുടെ ആധിപത്യം

വടുവഞ്ചാൽ:  മൂന്ന് സംഗീത ഇനങ്ങളിൽ ഹാട്രിക് വിജയം നേടി അനുശ്രീ അനിൽകുമാർ. ഹൈസ്കൂൾ വിഭാഗം കഥകളി സംഗീതം,  ലളിത ഗാനം, ഗസൽ എന്നിവയിലാണ് എ ഗ്രേഡോടെ അനുശ്രീ വിജയകിരീടം ചൂടിയത്. കഥകളി സംഗീതത്തിൽ തോടി രാഗവും സാവേരി രാഗവും ഇടകലർത്തി പാടിയ അനുശ്രീ ലളിത ഗാനത്തിൽ പ്രണയ ഗാനം ആലപിച്ചാണ്   ഹാട്രിക് നേടിയത്. 
       കാക്കവയൽ ഗവ: ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിയായ അനുശ്രീ കഴിഞ്ഞ അഞ്ച്  വർഷമായി കൽപ്പറ്റയിലെ കേരള സംഗീത കലാക്ഷേത്രയിൽ റോസ് ഹാൻസിന്റെ ശിക്ഷണത്തിൽ സംഗീതം അഭ്യസിക്കുന്ന ഈ വിദ്യാർത്ഥിനിക്ക്   കഴിഞ്ഞ വർഷം വേദിയിൽ ശ്രുതിപ്പെട്ടി ഉപയോഗിക്കാൻ അനുവദിക്കാതിരുന്നതും അങ്ങനെ വിജയം നഷ്ടമാകുകയും ചെയ്തിരുന്നു.
        കൊളവയൽ പടിഞ്ഞാറ്റിങ്കൽ അനിൽ കുമാറിന്റെയും   സാജിതയുടെയും മൂത്ത മകളായ അനുശ്രീ  ഈ വർഷം കേന്ദ്ര സർക്കാരിന്റെ ബി.എസ്. എസ്. മ്യൂസിക് ഡിപ്ലോമ പരീക്ഷയിൽ സംസ്ഥാനത്ത് ഒന്നാം റാങ്ക് നേടി നാടിന്റെ അഭിമാനമായിരുന്നു .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *