ചുവന്ന ബാഡ്ജ്: പുസ്തക ചർച്ച നടത്തി.
മാനന്തവാടി പഴശ്ശി സ്മാരക ഗ്രന്ഥാലയത്തിന്റെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പുസ്തക ചർച്ച നടത്തി.രാജേഷ്.ആർ വർമ്മയുടെ ചുവന്ന ബാഡ് ജ് എന്ന കൃതി ഡോ. നീതു ചന്ദ്രൻ അവതരിപ്പിച്ചു. സമകാലീന ഇന്ത്യയിലെ രാഷ്ട്രീ , സാംസ്ക്കാരിക രംഗങ്ങളിലെ ഫാസിസ്റ്റ് പ്രവണതകളുടെ നേർക്കാഴ്ചകൾ .ഭാവനാത്മകമായ രചനാസങ്കേതത്തിലൂടെ അനുവാചകരിലേക്ക് പകരുന്ന അപൂർവമായ പുസ്തകമാണിത്.പ്രവചനാത്മകമായി ഭാവിയെ രേഖപ്പെടുത്താൻ ആത്മകഥാപരമായ ആഖ്യാനത്തിലൂടെ ഗ്രന്ഥകാരന് കഴിഞ്ഞുവെന്ന് ചർച്ച വിലയിരുത്തി.
ചർച്ചാവേദി കൺവീനർ എം.ഗംഗാധരൻ മോഡറേറ്ററായിരുന്നു. ഗ്രന്ഥാലയം പ്രസിഡണ്ട് ഷാജൻ ജോസ്, സെക്രട്ടറി വി.കെ പ്രസാദ്, ജിതേന്ദു, ഹാരിസ് .ടി .കെ .തുടങ്ങിയവർ സംസാരിച്ചു.





Leave a Reply