June 21, 2026

കെ.എസ് ആർ.ടി.സി. ബസിൽ കഞ്ചാവ് കടത്തിയ എറണാകുളം സ്വദേശിയെ എക്സൈസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു.

0
IMG-20181127-WA0020
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി: കെ.എസ് ആർ.ടി.സി. ബസിൽ കഞ്ചാവ് കടത്തിയ എറണാകുളം സ്വദേശിയെ എക്സൈസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയതു. 

മുത്തങ്ങ ചെക്ക്പോസ്റ്റിൽ വാഹന പരിശോധനക്കിടെ പുലർച്ചെ ഒന്നര മണിക്കാണ്  കർണാടക ഭാഗത്തു നിന്നും വന്ന KL 15A _1738   നമ്പർ KSRTC ബസിൽ അരക്കിലോ  ഗഞ്ചാവ് കടത്തിക്കൊണ്ടു വന്ന എറണാകുളം പറവൂർ താലുക്കിൽ കുന്നുകര വില്ലേജിൽ കത്താനാര്  പള്ള വീട്ടിൽ കമലഹാസനന്റെ  മകൻ അരുൺ (29) പിടിയിലായത്. ' .  പ്രതിക്കെതിരെ    എൻ.ഡി.പി .എസ്. കേസ് എടുത്തു. റെയ്ഡിൽ എക്‌സൈസ് ഇൻസ്‌പെക്ടർ ബെന്നി ജോർജ്, , പ്രിവന്റീവ് ഓഫീസർ മാരായ അബ്ദുൽ അസീസ്, പ്രകാശ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ ലത്തീഫ്, റഷീദ് എന്നിവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *