May 10, 2026

പഴശ്ശി ദിനാചരണവും ഏകദിന സെമിനാറും 30 ന്

0
By ന്യൂസ് വയനാട് ബ്യൂറോ
ഒന്നര പതിറ്റാോളം ദക്ഷിണേന്ത്യൻ ചരിത്രത്തിൽ സമാനതകളില്ലാത്ത പോരാട്ടം നയിച്ച
പഴശ്ശിയുടെ ഓർമ്മദിനാമായ നവംബർ 30 ന് പുരാവസ്തു വകു പ്പിന്റെ നേതൃത്വ ത്തിൽ പഴശ്ശി
ദിനാചരണവും ഏകദിനസെമിനാറും സംഘടിപ്പിക്കുന്നു. മാനന്തവാടി പഴശ്ശികുടീരത്തിൽ നടക്കുന്ന അനുസ്മരണ സമ്മേളനവും സെമിനാറും രാവിലെ 10 ന് ഒ.ആർ. കേളു എം.എൽ.എ
ഉദ്ഘാടനം ചെയ്യും. മാനന്തവാടി നഗരസഭ ചെയർമാൻ വി.ആർ. പ്രവീജ് അധ്യക്ഷത വഹിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ, പുരാവസ്തുവകുപ്പ് ഡയറക്ടർ-ഇൻ-ചാർജ് ജെ.
രജികുമാർ, ജില്ലാ കളക്ടർ എ.ആർ.അജയകുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ഗീത
ബാബു(മാനന്തവാടി), ടി.എസ്. ദിലീപ് കുമാർ (പനമരം), മാനന്തവാടി നഗരസഭ ഉപാധ്യക്ഷ
ശോഭാ രാജൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ഉഷാ വിജയൻ, ബാബു തൊണ്ടർനാട്,
അനീഷ സുരേന്ദ്രൻ, മായാദേവി, ടി. മോഹനൻ, ശോഭാ രാജൻ, സബ്കളക്ടർ എൻ.എസ്.കെ.
ഉമേഷ്, മ്യൂസിയം മൃഗശാല വകുപ്പ് ഡയറക്ടർ എസ്. അബു, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ
തുടങ്ങിയവർ സംബന്ധിക്കും. പഴശ്ശി സ ്മരണകൾ – തൃപ്പൂണിത്തുറ പൈതൃക പഠന കേന്ദ്രം ഡയറക്ടർ ഡോ.എം.ആർ. രാഘവവാരിയർ, നാടൻപാട്ടിലെ പഴശ്ശി രാജ ഃ തദ്ദേശീയ പ്രതിനിധാനവും
വ്യത്യസ്ത കാഴ്ചപ്പാടുകളും – കോഴിക്കോട് സർവ്വകലാശാല ചരിത്രവിഭാഗം അസോസിയേറ്റ്
പ്രൊഫ സർ ഡോ. വി.വി. ഹരിദാസ്, ജനകീയ പ്രതിരോധത്തിന്റെ പഴശ്ശി മാതൃക- നിയമസഭാ
സ്പീക്കറുടെ പ്രസ്സ് സെക്രട്ടറി ഡോ. പി. ജെ. വിൻസെന്റ്, പഴശ്ശി ചരിത്ര ത്തിലെ ഗോത്രവർഗ്ഗ പോരാട്ടങ്ങളും ഒളിസാന്നിദ്ധ്യങ്ങളും ഃ ചരിത്രവും പുരാവൃത്തവും പുനർവായിക്കുമ്പോൾ- കിർടാഡ്‌സ്
റിസർച്ച് അസിസ്റ്റന്റ് പി.രസ്‌ന എന്നിവർ പ്രബന്ധം അവതരിപ്പിക്കും. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *