June 21, 2026

ദേശീയ ബാല ചിത്രരചനാ മൽസരം ഡിസംബർ എട്ടിന്.

0
By ന്യൂസ് വയനാട് ബ്യൂറോ

വയനാട് ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ ഡിസംബർ എട്ടിനു രാവിലെ 10ന് ദേശീയ ബാല ചിത്രരചനാ മൽസരം കൽപ്പറ്റ എസ്ഡിഎം എൽ.പി. സ്‌കൂളിൽ സംഘടിപ്പിക്കും. ജില്ലാതലത്തിൽ സംഘടിപ്പിക്കുന്ന മൽസരത്തിൽ വിദ്യാർഥികൾക്കും ഭിന്നശേഷി വിഭാഗത്തിനും പ്രത്യേകം മൽസരങ്ങളുണ്ടാവും. രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒന്നുവരെയാണ് മൽസരം. പങ്കെടുക്കുന്നവർ വയസ്സ് തെളിയിക്കുന്ന രേഖകൾ ഹാജരാക്കണം. ഭിന്നശേഷി വിഭാഗത്തിൽ മൽസരിക്കുന്നവർ ബന്ധപ്പെട്ട അധികാരികളുടെ സർട്ടിഫിക്കറ്റ് കൊണ്ടുവരണം. ക്രയോൺ, വാട്ടർ കളർ/ഓയിൽ കളർ എന്നിവ ഉപയോഗിക്കാം. മികച്ച ചിത്രത്തിന് സരളാദേവി മെമ്മോറിയൽ സ്വർണനാണയമാണ് സമ്മാനം. ഓരോ ഗ്രൂപ്പിലും ആദ്യത്തെ അഞ്ചു സ്ഥാനക്കാരുടെ ചിത്രങ്ങൾ സംസ്ഥാനതല മൽസരത്തിന് അയച്ചുകൊടുക്കും. പേര്, ജനന തിയതി , സ്ഥാപനത്തിന്റെ പേര്, ഏതു ഗ്രൂപ്പിൽ മൽസരിക്കുന്നു തുടങ്ങിയ വിവരങ്ങൾ സഹിതം ഡിസംബർ അഞ്ചിനകം റൊഹുരെവീീഹ@ഴാമശഹ.രീാ, റരരംംമ്യമിറ@ഴാമശഹ.രീാ എന്നി ഇ-മെയിൽ വിലാസങ്ങളിലോ 9446035916, 9961285545, 9847848567 എന്നി നമ്പറുകളിൽ എസ്എംഎസ് വഴിയോ രജിസ്റ്റർ ചെയ്യണം. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *