June 21, 2026

യുവജന യാത്ര: യൂത്ത്‌ലീഗ് പ്രചാരണ സന്ദേശ ജാഥ ആരംഭിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: മുസ്ലിം യൂത്ത് ലീഗ് അദ്ധ്യക്ഷന്‍ മുനവ്വറലി ശിഹാബ് തങ്ങള്‍ നയിക്കുന്ന യുവജന യാത്രയുടെ പ്രചരണാര്‍ത്ഥം വയനാട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രചാരണ സന്ദേശ ജാഥക്ക് നിരവില്‍പുഴയില്‍ തുടക്കമായി. ജില്ലാ സംഘാടക സമിതി ചെയര്‍മാന്‍ കെ.കെ അഹമ്മദ് ഹാജി ക്യാപ്റ്റന്‍ കെ ഹാരിസിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. പി എ മൊയ്തൂട്ടിഹാജി അദ്ധ്യക്ഷത വഹിച്ചു. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ പി.കെ അസ്മത്ത്, പടയന്‍ അബ്ദുള്ള, കെ.സി അസീസ്, അബ്ദുള്ള കേളോത്ത്, അസ്ഹര്‍ പൂവന്‍, ഷംസീര്‍, അസീസ് കോറോം, എം കെ ജബ്ബാര്‍, കെ.കെ.സി അബൂബക്കര്‍, സിദ്ധീഖ്, നവാസ് പേര്യ, ജലീല്‍ പടയന്‍, സല്‍മ മോയി, റഫീഖ് പേര്യ, ഷറഫുദ്ദീന്‍ കടവത്ത്, സി കുഞ്ഞബ്ദുള്ള, പടയന്‍ മുഹമ്മദ്, പി.വി.എസ് മൂസ, റഷീദ് പടയന്‍, ഹുസൈന്‍ കുഴിനിലം, അരുണ്‍കുമാര്‍, പി എ മുജീബ്, കബീര്‍ മാനന്തവാടി, നാസര്‍ തരുവണ, പി പി ഷൈജല്‍, നൂരിഷ ചേനോത്ത്, സി.എച്ച് ഫസല്‍, ഹംസ തോല്‍പ്പെട്ടി, ഹാരിസ് കാട്ടിക്കുളം, ജംഷീര്‍ മാസ്റ്റര്‍, അഷ്‌കര്‍ ബാവലി, നൗഫല്‍ ബാവലി തുടങ്ങിയവര്‍ സംസാരിച്ചു. യൂത്ത്‌ലീഗ് ജില്ലാ പ്രസിഡന്റ്  കെ ഹാരിസ് ക്യാപ്റ്റനും ജനറല്‍ സെക്രട്ടറി സി കെ ഹാരിഫ് വൈസ് ക്യാപ്റ്റനും ജാസര്‍ പിണങ്ങോട് ഡയരക്ടറും ഷമീം പാറക്കണ്ടി, വി എം അബൂബക്കര്‍, എ പി മുസ്തഫ, പി കെ സലാം, എ ജാഫര്‍ മാസ്‌റ്ര്‍ എന്നിവര്‍ കോര്‍ഡിനേറ്റര്‍മാരുമായ ജാഥ  തലപ്പുഴ, മാനന്തവാടി , കാട്ടിക്കുളം, കുണ്ടാല, പള്ളിക്കല്‍ 2/4, തരുവണ എന്നീ കേന്ദ്രങ്ങളില്‍ പര്യടനം നടത്തി പടിഞ്ഞാറത്തറയില്‍ സമാപിച്ചു. ജാഥയുടെ രണ്ടാം ദിനമായ ഇന്ന് രാവിലെ 9 മണിക്ക്  പൊഴുതനയില്‍ ജില്ലാ ലീഗ് പ്രസിഡന്റ് പി.പി.എ കരീം ഉദ്ഘാടനം ചെയ്യും. ജാഥാ റൂട്ട്: 10.00 പിണങ്ങോട്, 11.00 കാവുംമന്ദം, 12.00 വെണ്ണിയോട്, 01.00 കമ്പളക്കാട്, 03.00 മുട്ടില്‍, 04.00 വൈത്തിരി, 5.00 മേപ്പാടി എന്നിവിടങ്ങളില്‍ പര്യടനം നടത്തി 6  മണിക്ക് റിപ്പണില്‍ സമാപിക്കും. സമാപന പരിപാടി യഹ്യാഖാന്‍ തലക്കല്‍ ഉദ്ഘാടനം ചെയ്യും. സിദ്ധീഖലി രാങ്ങാട്ടൂര്‍ പ്രഭാഷണം നടത്തും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *