April 17, 2026

പ്രളയദുരിതാശ്വാസം ഗുണഭോക്തൃ പട്ടികയിൽ വ്യാപക ക്രമക്കേടെന്ന് ആരോപണം

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി; 2018 ലെ പ്രളയവുമായി ബന്ധപ്പെട്ട് വീടുകൾക്കും സ്ഥാപനങ്ങൾക്കും സംഭവിച്ച കേടുപാടുകൾ പരിശോധിച്ച് നാശനഷ്ട്ട തുക നിശ്ചയിക്കുന്നതിനായി   റീ ബീൽഡ് കേരള ആപ്പ് പ്രൊജക്ടിന്റെ     അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയ മാനദണ്ഡങ്ങൾക്കനുസരിച്ച് തയ്യാറാക്കിയ ഗുണഭോക്തൃ പട്ടികയിയിൽ നിന്നും വിത്യസ്തമായ പട്ടികയാണ് പഞ്ചായത്തിൽ പ്രസിദ്ധീകരിച്ചതെന്ന് ബി.ജെ.പി തവിഞ്ഞാൽ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.ലിസ്റ്റിൽ ആക്ഷേപമുന്നയിക്കുന്നതിനായ് അനുവദിച്ച സമയവസാനിക്കുന്നതിന് തൊട്ട് മുമ്പാണ് ലിസ്റ്റ് പ്രസിദ്ധീകരിച്ചത് ഇത് തികച്ചും പ്രതിഷേധാർഹമാണ്. പ്രസിദ്ധീകരിച്ച പട്ടികയിൽ അനർഹർ കടന്ന് കൂടിയിട്ടുണ്ട്.വീടുകൾക്ക് ഭീഷണിയായ തരത്തിൽ മണ്ണിടിച്ചിലോ, വെള്ളപൊക്കമോ സംഭവിക്കാത്ത പ്രദേശങ്ങളിലെ വീടുകൾ പോലും ഉൾപ്പെട്ടുവെന്നത് ഇതിന് ഉദാഹരണമാണ്.സി പി എമ്മിന്റെ  പ്രവർത്തകരും അനുഭാവികളും ലിസ്റ്റിൽ വ്യാപകമായി  കടന്ന് കൂടിയത് വ്യക്തമായിട്ടും പഞ്ചായത്തിലെ പ്രതിപക്ഷം നിഷ്ക്രിയമായത് രണ്ട് മുന്നണിയും ഉദ്യോഗസ്ഥരും ചേർന്ന മാഫിയകളുടെ പ്രവർത്തനം ശക്തമായതിന്റെ  തെളിവാണ്.സി പി എമ്മിന്റെ    രഹസ്യ അജണ്ടയുടെ ഭാഗമായി    പഞ്ചായത്തിന്റെ    പല ഭാഗങ്ങളിലും ആദിവാസി വിഭാഗങ്ങളിലെ ആളുകളുടെ ആനുകൂല്യങ്ങളടക്കം നിഷേധിക്കുന്ന സംഭവങ്ങളും ഉദാഹരണങ്ങളാണെന്നും ഭാരവാഹികൾ പറഞ്ഞു.. വാർത്താ സമ്മേള ന ത്തിൽ കെ ചന്ദ്രൻ , ഉമേഷ് ബാബു, മധുസൂധനൻ, ബിന്ദു വിജയകുമാർ എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *