May 5, 2024

പോലീസ് സ്റ്റേഷൻ കെട്ടിടം നിർമ്മാണം: നടപടികൾ വേഗത്തിലാക്കണമെന്ന് അവലോകന യോഗം

0
Img 20181129 Wa0008
 പനമരം പോലീസ് സ്റ്റേഷൻ സ്ഥിരം കെട്ടിടം നിർമ്മാണ അവലോകന യോഗം പനമരം ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്നു. കൽപറ്റ ഡി.വൈ.എസ്.പി.  പ്രിൻസ് അബ്രഹാം പദ്ധതി വിശദീകരണം നടത്തി. . പനമരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്  ഷൈനി വിൽസൻ, വൈസ് പ്രസി ടി മോഹനൻ ഗ്രാമ' ജില്ലാ ബ്ലോക്ക് മെമ്പർമാർ, മാധ്യമ പ്രവർത്തകർ രാഷ്ട്രീയ ,പൊതു പ്രവർത്തകർ, നാർകോട്ടിക് സെൽ ഡി.വൈ.എസ്.പി. കബീർ എന്നിവർ പങ്കെടുത്തു.
 ഒരു കോടി 56 ലക്ഷം രൂപയാണ് കെട്ടിട നിർമ്മാണത്തിന് സർക്കാർ അനുവദിച്ചിട്ടുള്ളതെന്ന് ഡി.വൈ.എസ്. പി.  പറഞ്ഞു.
   മഴക്കാലമായാൽ സ്ഥിരം വെള്ളപ്പൊക്കം കാരണം സ്റ്റേഷൻ പ്രവർത്തനം താളം തെറ്റുകയാണ് പതിവ്. ഇത്തവണ മഹാപ്രളയത്തെ തുടർന്ന് പനമരം പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സിലാണ്   പോലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്. 

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *