സ്വസ്തികം 2025 സ്കൂള്‍ കലാമേളയ്ക്ക് തുടക്കം
കണിയാമ്പറ്റ: ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ 2025 വര്‍ഷത്തെ സ്കൂള്‍ കലാമേളയ്ക്ക് തിരി തെളിഞ്ഞു. സ്വസ്തികം 2025 എന്ന പേരില്‍ സംഘടിപ്പിക്കുന്ന കലാമേള പ്രശസ്ത ഗോത്ര കലാകാരന് വിനു കിടച്ചുലന് ഉദ്ഘാടനം ചെയ്തു. കലയും അതിന്റെ പ്രാധാന്യവും ഉള്‍ക്കൊള്ളുന്ന നല്ല നാളേയ്ക്കായി വിദ്യാലയങ്ങളില്‍ നിന്നു തന്നെ തുടക്കം കുറിക്കുവാന്‍ കഴിയട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. നാടിന്റെ തനത് സംസ്കാരവും കലകളും അടുത്ത തലമുറയിലേക്ക് കൈമാറുന്നതിനുള്ള വേദികളായി കലാമേളകള്‍ മാറട്ടെ എന്നും വിശിഷ്ടാതിഥി പ്രത്യാശിച്ചു. വിനു കിടച്ചുലനെ പ്രിന്‍സിപ്പല്‍ അജേഷ് പി ആര് മൊമെന്റോ നല്കി ആദരിച്ചു.
രണ്ട് ദിവസങ്ങളിലായി നടക്കുന്ന കലാമേളയില്‍ ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലായി 200 ല്‍ അധികം കലാകാരന്മാര് 22 ല്‍ അധികം ഇനങ്ങളില്‍ മറ്റുരയ്ക്കും. പിടിഎ പ്രസിഡന്റ് പി വി സജീവന്റെ അധ്യക്ഷതയില്‍ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ പ്രധാനാധ്യാപിക ഷിംജി ജേക്കബ്, ഹയര്‍ സെക്കന്‍ഡറി വിഭാഗം സീനിയര്‍ അധ്യാപകന് മനോജ് കുമാര്‍ എം, ഹയര്‍ സെക്കന്‍ഡറി സ്റ്റാഫ് സെക്രട്ടറി അജീഷ് കെ എം, ഹൈസ്കൂള്‍ സ്റ്റാഫ് സെക്രട്ടറി നിഷ, സ്കൂള്‍ കലോത്സവം കണ്‍വീനര്‍ തോമസ് കെ യു എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ അജേഷ് പി ആര് സ്വാഗതവും സ്കൂള്‍ കലോത്സവം ജോയിന്റ് കണ്‍വീനര്‍ കൃഷ നന്ദിയും പറഞ്ഞു.





Leave a Reply