May 3, 2026

മാനന്തവാടി മര്‍ച്ചന്റ്സ് യൂത്ത് വിങ് വേസ്റ്റ് ബിന്‍ കൈമാറ്റം നടത്തി

0
site-psd-532
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: ശുചിത്വ നഗരം പദ്ധതിയുടെ ഭാഗമായി മാനന്തവാടി നഗരത്തില്‍ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിക്കാനായി വേസ്റ്റ്ബിന്നുകള്‍ നഗരസഭയ്ക്ക് കൈമാറി.മാനന്തവാടി മര്‍ച്ചന്റ്സ് യൂത്ത് വിങ് ആണ് ഈ പദ്ധതി നടപ്പാക്കിയത്.പി.വി മഹേഷ് അധ്യക്ഷനായി.മാനന്തവാടി മുനിസിപ്പാലിറ്റി ചെയര്‍പേഴ്സണ്‍ സി കെ രത്നവല്ലി പദ്ധതി ഉദ്ഘാടനം ചെയ്തു.സി.കെ. രത്നവല്ലിക്ക് ബിന്നുകള്‍ യൂത്ത് വിങ് പ്രതിനിധികള്‍ കൈമാറി. യൂത്ത് വിങ് പ്രസിഡന്റ് ഗോപന്‍, ഷിബി, അനില്‍കുമാര്‍, വിലാസിനി, ഇഖ്ബാല്‍, റഷീദ്,റെജീന എന്നിവര്‍ പ്രസംഗിച്ചു.നഗരത്തിന്റെ ശുചിത്വവും സൗന്ദര്യവും നിലനിര്‍ത്തുന്നതിനായി ഇത്തരം സംരംഭങ്ങള്‍ കൂടുതല്‍ നടപ്പാക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *