കെ.എസ്.ഡബ്ല്യു.സി.ഇ.എഫ് ജില്ലാ സമ്മേളനം സംഘടിപ്പിച്ചു
കല്‍പ്പറ്റ: കേരള സോയില്‍ ആന്‍ഡ് വാട്ടര്‍ കണ്‍സര്‍വഷന്‍ എഞ്ചിനീയറിങ് സ്റ്റാഫ് ഫെഡറേഷന്‍ വയനാട് ജില്ലാ സമ്മേളനം കല്‍പ്പറ്റ ജോയിന്റ് കൗണ്‍സില്‍ ഹാളില്‍ സംഘടിപ്പിച്ചു. ജോയിന്റ് കൗണ്‍സില്‍ ജില്ലാ സെക്രട്ടറി റ്റി.ഡി സുനില്‍മോന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റായി പ്രസാദ് പി പി, സെക്രട്ടറിയായി ഷൈന്‍ ആര്‍.എസ് ട്രഷററായി ധന്യ എം.വി എന്നിവരെ തിരഞ്ഞെടുത്തു.മധു എന്‍.എം, സുജേഷ് വി.പി, പ്രിന്‍സ് തോമസ്, ആന്റോ സി.ജെ, ജിന്‍സി സി. ജെ, അപര്‍ണ്ണ.കെ രാമന്‍ എന്നിവര്‍ സംസാരിച്ചു.





Leave a Reply