May 3, 2026

രാജ്യത്തിന്റെ അഖണ്ഡത നിലനിര്‍ത്തിയ ധീര വനിത: അഡ്വ. ടി ജെ ഐസക് ജില്ലയിലെങ്ങും ഇന്ദിരാഗാന്ധി രക്തസാക്ഷിത്വദിനാചരണം നടത്തി

0
site-psd--653
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: രാജ്യത്തിന്റെ അഖണ്ഡത നിലനിര്‍ത്തിയ ധീര വനിതയായിരുന്നു ഇന്ദിരാഗാന്ധിയെന്ന് ഡി സി സി പ്രസിഡന്റ് അഡ്വ. ടി ജെ ഐസക് അനുസ്മരിച്ചു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ നടന്ന ഇന്ദിരാഗാന്ധി രക്തസാക്ഷിത്വദിനാചരണത്തിന്റെ ഭാഗമായി നടന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.യോഗത്തില്‍ എ ഐ സി സി മെമ്പര്‍ എന്‍ ഡി അപ്പച്ചന്‍ മുഖ്യപ്രഭാഷണം നടത്തി. പി പി ആലി, കെ വി പോക്കര്‍ ഹാജി, ഒ വി അപ്പച്ചന്‍, എം എ ജോസഫ്, ജി വിജയമ്മ ടീച്ചര്‍, പി ശോഭനകുമാരി, സി ജയപ്രസാദ്, പോള്‍സണ്‍ കൂവക്കല്‍, ഗിരീഷ് കല്‍പ്പറ്റ, ഗോകുല്‍ദാസ് കോട്ടയില്‍, ഡിന്‍ഡോ ജോസ്, ഹര്‍ഷല്‍ കൊന്നാടന്‍, ഗൗതം ഗോകുല്‍ദാസ് എന്നിവര്‍ സംസാരിച്ചു.

എന്റെ അവസാനശ്വാസം വരെയും ഞാന്‍ രാജ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുമെന്നും, എന്റെ അവസാനതുള്ളി രക്തവും രാജ്യത്തെ ശക്തിപ്പെടുത്തുവാന്‍ ഉപയോഗിക്കുമെന്നും അംഗരക്ഷകരുടെ വെടിയേറ്റ് മരിക്കുന്നതിന്റെ തലേദിവസം 1984 ഒക്ടോബര്‍ 31ന് ഒഡീഷയില്‍ നടന്ന പൊതുയോഗത്തെ സംബോധന ചെയ്ത് അന്നത്തെ ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരഗാന്ധി സംസാരിച്ചിരുന്നു. രാജ്യത്തിനുവേണ്ടി ജീവന്‍ തന്നെ പണയപ്പെടുത്താനുള്ള ആ ആത്മധൈര്യത്തിന് മുമ്പില്‍ ഇന്ത്യയിലെ ജനങ്ങള്‍ എന്നും കടപ്പെട്ടവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *