May 23, 2026

ജില്ലയിലെ പ്രധാന അറിയിപ്പുകള്‍

0
ariyipp
By ന്യൂസ് വയനാട് ബ്യൂറോ

പെൻഷൻ ലൈഫ് സർട്ടിഫിക്കറ്റ് ഡിസംബർ 31നകം സമർപ്പിക്കണം

കെട്ടിട നിർമാണ തൊഴിലാളി ക്ഷേമബോർഡിൽ നിന്ന് നിലവിൽ പെൻഷൻ കൈപ്പറ്റുന്ന ജില്ലയിലെ എല്ലാ പെൻഷൻക്കാരും ഈ വര്‍ഷത്തെ ലൈഫ് സർട്ടിഫിക്കറ്റ് ഡിസംബർ 31നകം ജില്ലാ ഓഫീസിൽ ഹാജരാകക്കണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതർക്ക് തൊഴിൽ പരിശീലനം

വിനോദ സഞ്ചാര വകുപ്പിന്റെ ഭാഗമായ കേരള റെസ്പോൺസിബിൾ ടൂറിസം മിഷൻ സൊസൈറ്റി (കെ.ആർ.ടി.എം സൊസൈറ്റി) മുണ്ടക്കൈ,ചൂരൽമല ദുരന്തബാധിതർക്കുവേണ്ടി തൊഴിൽ പരിശീലനം സംഘടിപ്പിക്കുന്നു. ആദ്യ ഘട്ടത്തിൽ 30 പേർക്ക് കരകൗശല, സുവനീർ നിർമ്മാണ പരിശീലനവും 15 പേർക്ക് കമ്മ്യൂണിറ്റി ടൂർ ലീഡർ പരിശീലനവുമാണ് നൽകുക. അപേക്ഷാ ഫോമുകൾ www.keralatourism.org/rt എന്ന വെബ്‍സൈറ്റിൽ ലഭ്യമാണ്. അപേക്ഷകൾ നവംബർ 15നകം ഡെസ്റ്റിനേഷൻ കോർഡിനേറ്റർ, വിനോദസഞ്ചാര വകുപ്പ് ജില്ലാ ഓഫീസ്, സിവിൽ സ്റ്റേഷൻ, കൽപ്പറ്റ എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 9544313351

കേരളോത്സവം: എൻട്രികൾ ക്ഷണിച്ചു

വയനാട് ജില്ലാപഞ്ചായത്തും ജില്ലാ യുവജനക്ഷേമ ബോർഡും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാതല കേരളോത്സവത്തിലേക്ക് എൻട്രികൾക്ക് ക്ഷണിച്ചു. 15നും 29നുമിടയിൽ പ്രായമുള്ള യുവജനങ്ങൾക്കാണ് അവസരം. ഹിന്ദി, ഇംഗ്ലീഷ് കഥാരചന വിഭാഗങ്ങളിലെ എൻട്രികൾ നവംബർ ഏഴ് വൈകിട്ട് നാല് വരെ ജില്ലാ പഞ്ചായത്തിൽ നേരിട്ട് സ്വീകരിക്കും. ഹിന്ദി, ഇംഗ്ലീഷ് പ്രസംഗം, പെയിന്റിംഗ്, നാടോടിപ്പാട്ട് (ഗ്രൂപ്പ്), നാടോടി നൃത്തം (ഗ്രൂപ്പ്), കവിതാരചന എന്നിവയുടെ എൻട്രികൾ ബ്ലോക്ക് തലത്തിലും മുനിസിപ്പാലിറ്റി തലത്തിലും https://keralotsavam.com വെബ്‍സൈറ്റ് മുഖേന ഓൺലൈനായി സമർപ്പിക്കണം. ഹിന്ദി, ഇംഗ്ലീഷ് കഥാരചന വിഭാഗങ്ങളിലെ സ്ക്രീനിങ് നവംബർ 11 രാവിലെ 10.30ന് ജില്ലാപഞ്ചായത്ത് ഹാളിൽ നടക്കും.

പൂർവ്വ വിദ്യാർത്ഥികളുടെ ജനറൽ ബോഡി യോഗം

കൽപ്പറ്റ എൻ.എം.എസ്.എം. ഗവ. കോളേജിലെ പൂർവ്വ വിദ്യാർത്ഥികളുടെ ജനറൽ ബോഡി യോഗം നവംബർ 10 ഉച്ചയ്ക്ക് രണ്ടിന് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. എല്ലാ പൂർവ്വ വിദ്യാർത്ഥികളും യോഗത്തിൽ പങ്കെടുക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ : 9847409630, 9744066511, 9847823623.

ബീ-കീപ്പിംഗ് പരിശീലനം

കേരള ഖാദി ഗ്രാമവ്യവസായ ബോർഡ് നടത്തുന്ന ആറുമാസ ദൈർഘ്യമുള്ള ബീ-കീപ്പിംഗ് പരിശീലന കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യ വിദ്യാഭ്യാസ യോഗ്യതയുള്ള 18നും 30നുമിടയിൽ പ്രായമുള്ളവർ നവംബർ 20നകം Khadi.kerala.gov.in വെബ്‍സൈറ്റ് മുഖേന ഓൺലൈനായി അപേക്ഷ നൽകണം. കോഴ്സ് ഫീ 30,000 രൂപ. ഫോൺ: 9747321760

വാഹന ക്വട്ടേഷൻ

ഐ.റ്റി.ഡി.പി ക്ക് കീഴിൽ പ്രവർത്തിക്കുന്ന ടി.ആർ.ഡി.എം സൈറ്റ് മാനേജരുടെ ഔദ്യോഗിക ആവശ്യത്തിന് വൈത്തിരി താലൂക്കിൽ ടാക്‌സി ജീപ്പ് വാൻ (ബൊലേറോ/‌സ്കോർപ്പിയോ/സൈലോ/കാർ/ടവേര) വാടകക്ക് ഓടിക്കാൻ താത്പര്യമുള്ള വ്യക്തികൾ/സ്ഥാപനങ്ങൾ/ഏജൻസികൾ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ നവംബർ 10 വൈകിട്ട് 3.30 വരെ സ്വീകരിക്കും. ഫോൺ: 04936 202232പെൻഷൻ ലൈഫ് സർട്ടിഫിക്കറ്റ് ഡിസംബർ 31നകം സമർപ്പിക്കണം

കെട്ടിട നിർമാണ തൊഴിലാളി ക്ഷേമബോർഡിൽ നിന്ന് നിലവിൽ പെൻഷൻ കൈപ്പറ്റുന്ന ജില്ലയിലെ എല്ലാ പെൻഷൻക്കാരും ഈ വര്‍ഷത്തെ ലൈഫ് സർട്ടിഫിക്കറ്റ് ഡിസംബർ 31നകം ജില്ലാ ഓഫീസിൽ ഹാജരാകക്കണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.
മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതർക്ക് തൊഴിൽ പരിശീലനം

വിനോദ സഞ്ചാര വകുപ്പിന്റെ ഭാഗമായ കേരള റെസ്പോൺസിബിൾ ടൂറിസം മിഷൻ സൊസൈറ്റി (കെ.ആർ.ടി.എം സൊസൈറ്റി) മുണ്ടക്കൈ,ചൂരൽമല ദുരന്തബാധിതർക്കുവേണ്ടി തൊഴിൽ പരിശീലനം സംഘടിപ്പിക്കുന്നു. ആദ്യ ഘട്ടത്തിൽ 30 പേർക്ക് കരകൗശല, സുവനീർ നിർമ്മാണ പരിശീലനവും 15 പേർക്ക് കമ്മ്യൂണിറ്റി ടൂർ ലീഡർ പരിശീലനവുമാണ് നൽകുക. അപേക്ഷാ ഫോമുകൾ www.keralatourism.org/rt എന്ന വെബ്‍സൈറ്റിൽ ലഭ്യമാണ്. അപേക്ഷകൾ നവംബർ 15നകം ഡെസ്റ്റിനേഷൻ കോർഡിനേറ്റർ, വിനോദസഞ്ചാര വകുപ്പ് ജില്ലാ ഓഫീസ്, സിവിൽ സ്റ്റേഷൻ, കൽപ്പറ്റ എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 9544313351

കേരളോത്സവം: എൻട്രികൾ ക്ഷണിച്ചു

വയനാട് ജില്ലാപഞ്ചായത്തും ജില്ലാ യുവജനക്ഷേമ ബോർഡും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാതല കേരളോത്സവത്തിലേക്ക് എൻട്രികൾക്ക് ക്ഷണിച്ചു. 15നും 29നുമിടയിൽ പ്രായമുള്ള യുവജനങ്ങൾക്കാണ് അവസരം. ഹിന്ദി, ഇംഗ്ലീഷ് കഥാരചന വിഭാഗങ്ങളിലെ എൻട്രികൾ നവംബർ ഏഴ് വൈകിട്ട് നാല് വരെ ജില്ലാ പഞ്ചായത്തിൽ നേരിട്ട് സ്വീകരിക്കും. ഹിന്ദി, ഇംഗ്ലീഷ് പ്രസംഗം, പെയിന്റിംഗ്, നാടോടിപ്പാട്ട് (ഗ്രൂപ്പ്), നാടോടി നൃത്തം (ഗ്രൂപ്പ്), കവിതാരചന എന്നിവയുടെ എൻട്രികൾ ബ്ലോക്ക് തലത്തിലും മുനിസിപ്പാലിറ്റി തലത്തിലും https://keralotsavam.com വെബ്‍സൈറ്റ് മുഖേന ഓൺലൈനായി സമർപ്പിക്കണം. ഹിന്ദി, ഇംഗ്ലീഷ് കഥാരചന വിഭാഗങ്ങളിലെ സ്ക്രീനിങ് നവംബർ 11 രാവിലെ 10.30ന് ജില്ലാപഞ്ചായത്ത് ഹാളിൽ നടക്കും.

പൂർവ്വ വിദ്യാർത്ഥികളുടെ ജനറൽ ബോഡി യോഗം

കൽപ്പറ്റ എൻ.എം.എസ്.എം. ഗവ. കോളേജിലെ പൂർവ്വ വിദ്യാർത്ഥികളുടെ ജനറൽ ബോഡി യോഗം നവംബർ 10 ഉച്ചയ്ക്ക് രണ്ടിന് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. എല്ലാ പൂർവ്വ വിദ്യാർത്ഥികളും യോഗത്തിൽ പങ്കെടുക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ : 9847409630, 9744066511, 9847823623.

ബീ-കീപ്പിംഗ് പരിശീലനം

കേരള ഖാദി ഗ്രാമവ്യവസായ ബോർഡ് നടത്തുന്ന ആറുമാസ ദൈർഘ്യമുള്ള ബീ-കീപ്പിംഗ് പരിശീലന കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യ വിദ്യാഭ്യാസ യോഗ്യതയുള്ള 18നും 30നുമിടയിൽ പ്രായമുള്ളവർ നവംബർ 20നകം Khadi.kerala.gov.in വെബ്‍സൈറ്റ് മുഖേന ഓൺലൈനായി അപേക്ഷ നൽകണം. കോഴ്സ് ഫീ 30,000 രൂപ. ഫോൺ: 9747321760

വാഹന ക്വട്ടേഷൻ

ഐ.റ്റി.ഡി.പി ക്ക് കീഴിൽ പ്രവർത്തിക്കുന്ന ടി.ആർ.ഡി.എം സൈറ്റ് മാനേജരുടെ ഔദ്യോഗിക ആവശ്യത്തിന് വൈത്തിരി താലൂക്കിൽ ടാക്‌സി ജീപ്പ് വാൻ (ബൊലേറോ/‌സ്കോർപ്പിയോ/സൈലോ/കാർ/ടവേര) വാടകക്ക് ഓടിക്കാൻ താത്പര്യമുള്ള വ്യക്തികൾ/സ്ഥാപനങ്ങൾ/ഏജൻസികൾ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ നവംബർ 10 വൈകിട്ട് 3.30 വരെ സ്വീകരിക്കും. ഫോൺ: 04936 202232

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *