ജോലി തേടുകയാണോ? ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിയമനം, നോക്കാം വിശദമായി
കൽപ്പറ്റ: ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിയമനം നടത്തുന്നു. നൂൽപ്പുഴ, പൊഴുതന കുടുംബാരോഗ്യ കേന്ദ്രങ്ങളിലും മാനന്തവാടി എസ്.സി/എസ്.റ്റി സ്പെഷ്യൽ കോടതിയിലുമാണ് നിയമനം.
നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ നിയമനം
നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ വിവിധ തസ്തികകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. ഫിസിയോ തെറാപ്പിസ്റ്റ് (ഏഴ് ഒഴിവ്), സ്പീച്ച് തെറാപ്പിസ്റ്റ്, ഒക്യുപേഷണൽ തെറാപ്പിസ്റ്റ്, ലാബ് ടെക്നീഷ്യൻ, ലാബ് അസിസ്റ്റന്റ് തസ്തികകളിൽ ജൂലൈ 13ന് ഇന്റർവ്യൂ നടക്കും. നഴ്‌സിങ് അസിസ്റ്റന്റ് (രണ്ട് ഒഴിവ്), മൾട്ടി പർപ്പസ് വർക്കർ (രണ്ട്), ഡ്രൈവർ (മൂന്ന്), ക്ലീനിംഗ് സ്റ്റാഫ് (നാല്), ഫിറ്റ്നസ് ട്രെയിനർ (രണ്ട്), ഡാറ്റാ എൻട്രി ഓപ്പറേറ്റർ, കൗൺസിലർ തസ്തികകളിൽ ജൂലൈ 14 നാണ് ഇന്റർവ്യൂ. ഡോക്ടർ, സ്റ്റാഫ് നഴ്‌സ് (രണ്ട്), ഫാർമസിസ്റ്റ്, ഓഫീസ് അസിസ്റ്റന്റ്, ജി-ഗെയ്റ്റർ ഓപ്പറേറ്റർ, ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികകളിൽ ജൂലൈ 15ന് ഇന്റർവ്യൂ നടക്കും. നൂൽപ്പുഴ ഗ്രാമപഞ്ചായത്ത് പരിധിയിലുള്ളവർക്ക് മുൻഗണന. ഉദ്യോഗാർത്ഥികൾ നിശ്ചയിച്ചിട്ടുള്ള തീയതികളിൽ രാവിലെ 10ന് അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ നേരിട്ടെത്തണം. ഫോൺ- 04936-270604, 7736919799
ഡ്രൈവർ നിയമനം
പൊഴുതന കുടുംബാരോഗ്യ കേന്ദ്രത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ഡ്രൈവർ തസ്തികയിൽ നിയമനം നടത്തുന്നു. ഹെവി വെഹിക്കിൾ ലൈസൻസ് ഉണ്ടായിരിക്കണം. എട്ടാംതരം പാസായിരിക്കണം. പ്രായപരിധി 50 വയസ്സ്. ഉദ്യോഗാർത്ഥികൾ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകളുമായി ജൂലൈ 15ന് രാവിലെ 11ന് കുടുംബാരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന ഇൻറർവ്യൂവിൽ പങ്കെടുക്കണം. പൊഴുതന പഞ്ചായത്ത് പരിധിയിൽ താമസിക്കുന്നവർക്ക് മുൻഗണന.
സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ നിയമനം
മാനന്തവാടി എസ്.സി/എസ്.റ്റി സ്പെഷ്യൽ കോടതിയിലേക്ക് (പട്ടിക ജാതി/ പട്ടിക വർഗ അതിക്രമങ്ങൾ തടയൽ) സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ തസ്തികയുടെ നിയമനത്തിന് അഭിഭാഷകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. എസ്.സി/എസ്.റ്റി ചട്ടങ്ങളിലെ 4(1) പ്രകാരമാണ് നിയമനം. കോടതികളിൽ അഭിഭാഷകരായി കുറഞ്ഞത് ഏഴ് വർഷത്തെ പ്രവൃത്തിപരിചയവും എസ്.സി/എസ്.റ്റി പ്രകാരമുള്ള കേസുകൾ നടത്തുന്നതിൽ കാര്യപ്രാപ്തിയുള്ളവരുമായിരിക്കണം. അപേക്ഷകർ പേര്, അഡ്രസ്സ്, വയസ്സ്, ജനനതീയതി, മെബൈൽ നമ്പർ, ഇമെയിൽ ഐ.ഡി, യോഗ്യത, എൻറോൾമെൻ്റ് നമ്പർ ആൻഡ് തീയതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പു്, ബാർ അസോസിയേഷൻ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ്, തസ്തികയിലേക്ക് പരിഗണിക്കുന്നതിനുള്ള ലിഖിത സമ്മതപത്രം, ബയേഡാറ്റ എന്നിവ സഹിതം ജൂലൈ 20ന് വൈകുന്നേരം അഞ്ചിനകം നേരിട്ടോ തപാൽ മുഖേനയോ ജില്ലാ കളക്ടർക്ക് അപേക്ഷ സമർപ്പിക്കണം. അപേക്ഷകർ സർക്കാർ കേസുകൾ ചെയ്യുന്നതിൽ താല്പര്യമുള്ളവർ ആയിരിക്കണം. ഫോൺ: 04936-202251





Leave a Reply