July 21, 2026

കെ.എസ്.ഇ.ബി. പെൻഷൻ ആനുകൂല്യങ്ങൾ അടിയന്തരമായി വിതരണം ചെയ്യണം: പെൻഷനേഴ്സ് കൂട്ടായ്മ

0
IMG_20260720_154600
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ക്ഷാമബത്തയും ക്ഷാമാശ്വാസവുമുൾപ്പെടെ നിയമപരമായി സംരക്ഷിക്കപ്പെട്ടിട്ടുള്ള ആനുകൂല്യങ്ങൾ നിഷേധിക്കുന്ന നടപടികൾ കെ.എസ്.ഇ.ബി. ലിമിറ്റഡ് അവസാനിപ്പിക്കണമെന്നും അവ അടിയന്തരമായി വിതരണം ചെയ്യാൻ നടപടികൾ സ്വീകരിക്കണമെന്നും കെ.എസ്.ഇ.ബി. പെൻഷനേഴ്സ് കൂട്ടായ്മ സംസ്ഥാന ജനറൽ സെക്രട്ടറി വി.പി. രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. പെൻഷനേഴ്സ് കൂട്ടായ്മ വയനാട് ജില്ലാസമ്മേളനം കൽപ്പറ്റ എം.ജി.റ്റി. ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവനക്കാരുടെയും പെൻഷൻകാരുടെയും ആനുകൂല്യങ്ങൾക്ക് വൈദ്യുതിനിയമത്തിന്റെയും കരാറുകളുടെയും പരിരക്ഷയുണ്ടെന്നിരിക്കെ മാനേജ്മെന്റ് തുടരുന്ന നിയമലംഘനം അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. അനുവദിച്ച ഇരുപത്തിരണ്ടു ശതമാനം ഡി.എ. / ഡി.ആറിന്റെ മുൻകാല കുടിശ്ശിക വിതരണത്തിന് പ്രത്യേക സ്കീം അനുവദിക്കാനും 2026 ജനുവരി മുതൽ ലഭിക്കേണ്ടത് മുൻകാല കുടിശ്ശികയോടെ വിതരണം ചെയ്യാനും മാനേജ്മെന്റ് തയ്യാറാകണം.

 

ജില്ലാ പ്രസിഡന്റ് കെ.യു. ജോർജ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ജോസഫ് കളരിമുറി മുഖ്യപ്രഭാഷണം നടത്തി. ഉത്തരമേഖല കാമ്പയിൻ കമ്മിറ്റി കൺവീനർ കെ. വിജയൻ, സംസ്ഥാന-ജില്ലാ ഭാരവാഹികളായ സജി ജോർജ്, രാമൻ നമ്പൂതിരി, കെ.എം. ജംഹർ, പി.ജെ. ശിവദാസൻ, പി. ഫൈസൽ, ബിജു ജേക്കബ് എന്നിവർ സംസാരിച്ചു. സമ്മേളനത്തിൽ പുതിയ ഭാരവാഹികളായി പി.പി. കുര്യാക്കോസ് (രക്ഷാധികാരി), സജി ജോർജ് (പ്രസിഡന്റ്), റ്റി.ജി. ഷാജു (സെക്രട്ടറി), എസ്. ദേവദാസ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *