July 25, 2026

ചുണ്ടേൽ സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

0
IMG_20260725_090804
By ന്യൂസ് വയനാട് ബ്യൂറോ

ചുണ്ടേൽ: വൈത്തിരി ഗ്രാമപഞ്ചായത്ത് ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് പരിധിയിലെ സ്കൂളുകളിൽ നടപ്പിലാക്കുന്ന ബോധവൽക്കരണ പരിപാടികൾക്ക് തുടക്കമായി. ആദ്യഘട്ടമായി ചുണ്ടേൽ ആർ.സി എൽ.പി സ്കൂളിൽ സംഘടിപ്പിച്ച പരിപാടിയിൽ ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങൾ, മൊബൈൽ ഫോണിന്റെ ദുരുപയോഗം, ‘ഗുഡ് ടച്ച് & ബാഡ് ടച്ച്’ എന്നീ വിഷയങ്ങളിൽ കുട്ടികൾക്കായി ക്ലാസ് നടത്തി. അസിസ്റ്റന്റ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് മുരളി ക്ലാസിന് നേതൃത്വം നൽകി. ഐ.സി.ഡി.എസ് സൂപ്പർവൈസർ റെസീന, കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ കരോളിൻ, ഹെഡ്മിസ്ട്രസ് സെൽവി ടീച്ചർ, റോസ് മേരി ടീച്ചർ എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *