പൂപ്പൊലിയില്‍ സൗജന്യ നിയമ സഹായമൊരുക്കി ലീഗല്‍ സര്‍വ്വീസ് അതോറിറ്റി
അമ്പലവയല്‍: പ്രാദേശിക കാര്‍ഷീക സര്‍വ്വകലാശാലയുടെ അഞ്ചാമത് പൂപ്പൊലിയില്‍ സൗജന്യ നിയമസഹായവുമായി ലീഗല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ സ്റ്റാള്‍ ശ്രദ്ധേയമായി. സ്ത്രീകള്‍, കുട്ടികള്‍, ദളിത് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് നിയമ സഹായവുമായി രണ്ട് വക്കീലന്മാര് രാത്രി ഒമ്പത് മണിവരെ പ്രവര്‍ത്തിച്ചുവരുന്നു. പ്രധാനമായും നിയമോപദേശവും, നിയമ സഹായവും ചെയ്തു കൊടുക്കുന്നു. സ്ക്കൂളുകളിലും, കോളേജുകളിലും മറ്റ് ഇതര സ്ഥാപനങ്ങളിലും നിയമ ബോധവല്‍ക്കരണ ക്ലാസ് നടത്തി വരുന്നു. പ്രഗല്ഭരായ അഭിഭാഷകരെ കൂടാതെ ജില്ലാ ജഡ്ജിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശത്തിലാണ് പ്രവര്‍ത്തിക്കുന്നത്. പിന്നോക്ക വിഭാഗക്കാര്‍ക്കും മറ്റ് അവശ വിഭാഗങ്ങള്‍ക്കും നിയമ സഹായം ആവശ്യമായവര്‍ക്ക്, നിയമസഹായം നല്‍കാനുളള സഹായം പ്രയോജനപ്പെടുത്തണമെന്ന് അഡ്വക്കേറ്റ് മിനി മാത്യൂ പറഞ്ഞു.






Leave a Reply