April 19, 2026

പള്ളിക്കുന്ന് പള്ളി തിരുനാള്‍: ഒരുക്കം തുടങ്ങി

0
By ന്യൂസ് വയനാട് ബ്യൂറോ
പള്ളിക്കുന്ന്‍: കിഴക്കിന്റെ ലൂര്‍ദ് എറിയപ്പെടുന്ന, മലബാറിലെ പ്രസിദ്ധ തീര്‍ത്ഥാടനകേന്ദ്രമായ പള്ളിക്കുന്ന് ലൂര്‍ദ്മാതാ ദേവാലയത്തില്‍ ഫെബ്രുവരി രണ്ട് മുതല്‍ 18 വരെ ആഘോഷിക്കുന്ന 110-ാം വാര്‍ഷിക തിരുനാളിന്റെ ഒരുക്കം തുടങ്ങിയതായി വികാരി ഫാ.സെബാസ്റ്റ്യന്‍ കറുകപറമ്പില്‍ അറിയിച്ചു. ഫെബ്രുവരി പത്തും പതിനൊന്നും പന്ത്രണ്ടുമാണ് പ്രധാന തിരുനാള്‍ ദിനങ്ങള്‍. തിരുകര്‍മങ്ങള്‍ക്ക് കോഴിക്കോട് രൂപത ബിഷപ് ഡോ.വര്‍ഗീസ് ചക്കാലയ്ക്കല്‍, കണ്ണൂര്‍ രൂപത മെത്രാന്‍ ഡോ.അലക്‌സ് വടക്കുംതല, തലശേരി അതിരൂപത മെത്രാന്‍ ഡോ.ജോര്‍ജ് ഞരളക്കാട്ട് എന്നിവര്‍ മുഖ്യകാര്‍മികരായിരിക്കും. തിരുനാള്‍ നടത്തിപ്പിനു 501 അംഗ കമ്മിറ്റി രൂപീകരിച്ചു. ഭാരവാഹികള്‍: വികാരി ഫാ.സെബാസ്റ്റ്യന്‍ കറുകപറമ്പില്‍(ചെയര്‍മാന്‍), സഹവികാരി ഫാ.കെല്‍വിന്‍ പാദുവ(വൈസ് ചെയര്‍മാന്‍), പാരിഷ് കൗസില്‍ സെക്രട്ടറി ജനീഷ് ജയിംസ്(ജനറല്‍ കണ്‍വീനര്‍). 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *