April 19, 2026

കാർഷിക മേഖലയിൽ യു.ഡി.എഫ് സർക്കാർ നടപ്പിലാക്കിയ ജനോപകാര പദ്ധതികൾ എൽ.ഡി.എഫ്. സർക്കാർ സ്തംഭിപ്പിച്ചെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.

0
By ന്യൂസ് വയനാട് ബ്യൂറോ

മീനങ്ങാടി:കാർഷിക മേഖലയിൽ യു.ഡി.എഫ് സർക്കാർ നടപ്പിലാക്കിയ ജനോപകാര പദ്ധതികൾ എൽ.ഡി.എഫ്. സർക്കാർ സ്തംഭിപ്പിച്ചെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.

കാർഷിക മേഖലയെ തകർച്ചയിൽ നിന്നും കൂടുതൽ തകർച്ചയിലേക്ക് തള്ളിവിടുന്ന കർഷകരോടുള്ള വൈമനസ്യമാണ് എൽ.ഡി.എഫിന്റെ നിലപാടെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

വയനാട്  മീനങ്ങാടിയിൽ ജില്ലാകർഷക സംഗമം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വരുമ്പോൾ  
 13 രൂപ 10 പൈസയായിരുന്നു  സംഭരണ വില .ആറ് മാസങ്ങൾക്കുള്ളിൽ    21 രൂപ 50 പൈസയായി സംഭരണ വില വർദ്ധിപ്പിച്ചു കൊണ്ടാണ്  UDFസർക്കാർ കർഷകരോടൊപ്പം നിലകൊണ്ടത് .
200 രൂപയിൽ നിന്നും 100 രൂപയിലേക്ക് റബർ വില ഇടിഞ്ഞപ്പോൾ 150 രൂപയെങ്കിലും കർഷകന് ലഭിക്കുന്നതിനുള്ള സംവിധാനം കോൺഗ്രസ് അധികാരത്തിൽ നിന്നും ഇറങ്ങുന്നത് വരെ നടപ്പിലാക്കിയിരുന്നു.  കേരകർഷകർക്ക് ആശ്വാസമായിരുന്ന പച്ചത്തേങ്ങാ സംഭരണത്തിനായി ഓരോ കൃഷിഭവനുകൾ കേന്ദ്രീകരിച്ച്  സംഭരണം നടത്തിയും കർഷക പ്രതിസന്ധിക്ക് പരിഹാരം കാണാൻ യു ഡി എഫ് ഭരണകാലത്ത് കഴിഞ്ഞിരുന്നു. എന്നാൽ ഈ സർക്കാർ നിലവിൽ കർഷകർക്ക് ആശ്വാസമായിരുന്ന പദ്ധതികൾ നിശ്ച്ചലമാക്കുകയാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
റിപ്പോർട്ട്-ഷെരീഫ് മീനങ്ങാടി

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *