May 20, 2024

‘തകര്‍ന്ന ചുരം ഒറ്റപ്പെടുന്ന വയനാട്’ യൂത്ത് ലീഗ് ചുരം സംരക്ഷണ യാത്ര 6ന്

0
Banner 6x4 Myl W Dt
കല്‍പ്പറ്റ: തകര്‍ന്നു തരിപ്പണമായി യാത്രദുസ്സഹമായ വയനാട് ചുരം റോഡിന്റെ ശോചനീയാവസ്ഥക്ക് ഉടന്‍ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് തകര്‍ന്ന ചുരം ഒറ്റപ്പെടുന്ന വയനാട് എന്ന മുദ്രാവാക്യമുയര്‍ത്തി യൂത്ത്‌ലീഗ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന  ചുരം സംരക്ഷണ യാത്ര 6ന് നടക്കും. വൈകിട്ട് 3 മണിക്ക് വൈത്തിരി ലക്കിടിയില്‍ നിന്നും ആരംഭിക്കുന്ന കാല്‍നട ജാഥ ചുരത്തിലൂടെ സഞ്ചരിച്ച് അടിവാരത്ത് സമാപിക്കും. അടിവാരത്ത് നടക്കുന്ന സമാപന പരിപാടിയില്‍ കേരളത്തിന്റെ മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിമാരായ ഡോ. എം.കെ. മുനീര്‍, വി.കെ. ഇബ്‌റാഹിം കഞ്ഞ്, യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്, സീനിയര്‍ വൈസ് പ്രസിഡന്‍റ് നജീബ് കാന്തപുരം, വൈസ് പ്രസിഡന്‍റ് പി ഇസ്മയില്‍, ജില്ലാ ലീഗ് പ്രസിഡന്‍റ് പി പി എ കരീം, ജനറല്‍ സെക്രട്ടറി കെ കെ അഹമ്മദ്ഹാജി, ഭാരവാഹികളായ എം എ മുഹമ്മദ് ജമാല്‍, പി കെ അബൂബക്കര്‍, ടി മുഹമ്മദ്, കെ സി മായിന്‍ഹാജി, പി ഇബ്രാഹിം, സി മൊയ്തീന്‍കുട്ടി, യഹ്യാഖാന്‍ തലക്കല്‍, എം മുഹമ്മദ് ബഷീര്‍, കെ നൂറുദ്ദീന്‍  തുടങ്ങിയവര്‍‍ സംബന്ധിക്കും. കാമ്പയിന്‍റെ ഭാഗമായി ജില്ലയിലെ ഇരുന്നൂറോളം കേന്ദ്രങ്ങളിലും കാമ്പസുകളിലും രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരടക്കം പങ്കാളികളായ ഒപ്പ് ശേഖരണവും ലഘുലേഖ വിതരണവും സംഘടിപ്പിച്ചിരുന്നു. ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം പി ലഘുലേഖ പ്രകാശനവും യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് ഒപ്പ് ശേഖരണം ജില്ലാതല ഉദ്ഘാടനവും നിര്‍വ്വഹിച്ചിരുന്നു.
ജില്ലാ യൂത്ത് ലീഗ് ഭാരവാഹികളായ കെ ഹാരിസ്, സി കെ ഹാരിഫ്, സലിം കേളോത്ത്, ഷമീം പാറക്കണ്ടി, വി എം അബൂബക്കര്‍, എ പി മുസ്തഫ, ജാസര്‍ പാലക്കല്‍, പി കെ സലാം, ഹാരിസ് കാട്ടിക്കുളം തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്‍കും. ചുരങ്ങളാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന വയനാട് ജില്ല യാത്രാദുരിതം കൊണ്ട് പൊറുതി മുട്ടുകയാണ്. അയല്‍ജില്ലകളുമായുള്ള ഏറ്റവും പ്രധാനറോഡായ ചുരംറോഡ് കനത്ത മഴയിലും, മറ്റും ബ്ലോക്കാകുന്നത് നിത്യസംഭവമാണ്. ഇപ്പോള്‍ ചുരം റോഡിലെ വളവുകളിലെ ഭീമമായ കുഴികള്‍ മൂലം വലിയ വാഹനങ്ങള്‍ മണിക്കൂറുകളോളമാണ് ബ്ലോക്കാകുന്നത്്. സാഹചര്യം ഇത്രയും ദുഷ്‌കരമായിട്ടും ചുരം റോഡ് നന്നാക്കുന്നതിനാവശ്യമായ ഒരു തീരുമാനവും സംസ്ഥാന സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ല. വളവുകളിലെ കുഴികളുടെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ ഇന്റര്‍ലോക്ക് പതിക്കുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയത് യു.ഡി.എഫ്. സര്‍ക്കാറാണ്. ചുരം ബ്ലോക്കാകുമ്പോള്‍ വയനാട് ഒറ്റപ്പെടുന്ന സ്ഥിതിക്ക് പരിഹാരമായി നിര്‍ദ്ദേശിച്ച, ചിപ്പിലിത്തോട്, പൂഴിത്തോട്, കടിയങ്ങാട് തുടങ്ങി നാലോളം ബദല്‍ പാതകള്‍ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും ഇതുമായി ബന്ധപ്പെട്ട് യാതൊരുവിധ പ്രവര്‍ത്തനവും നടത്താന്‍ ഇടതുപക്ഷ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. വയനാടിന് യു.ഡി.എഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച മെഡിക്കല്‍ കോളേജും ചരമം പ്രാപിച്ച അവസ്ഥയിലാണ്.  ആദിവാസികളടക്കമുള്ള നിരവധി രോഗികള്‍ ദിനേന ആശ്രയിക്കുന്നത് കോഴിക്കോട് മെഡിക്കല്‍ കോളേജിനെയാണ്. വയനാട്ടില്‍ നിന്നും രോഗികളെയും കൊണ്ട് മെഡിക്കല്‍ കോളേജിലേക്ക് പോകുന്ന ആംബുലന്‍സുകള്‍ പോലും ചുരത്തില്‍ മണിക്കൂറുകളോളം ബ്ലോക്കാകുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഈ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ഉത്തരവാദപ്പെട്ടവരുടെ ഭാഗത്ത് നിന്ന് ഒരു തീരുമാനവും ഉണ്ടാകാത്ത സാഹചര്യത്തിലാണ് പ്രശ്‌നത്തിന് അടിയന്തിര പരിഹാരം കാണുന്നതിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കൊണ്ടാണ് യൂത്ത് ലീഗ് ചുരം സംരക്ഷണ യാത്ര നടത്തുന്നത്. ഇതിന്റെ ഭാഗമായി വിവിധ യൂത്ത്‌ലീഗ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഒരു ലക്ഷത്തോളം ഒപ്പുകള്‍ ശേഖരിക്കും. ഒപ്പുകള്‍ വയനാട് ചുരത്തിന്റെ വളവുകള്‍ വീതി കൂട്ടുകയും ഇന്റര്‍ ലോക്ക് പതിക്കുകയും ചെയ്ത് മാതൃക കാണിച്ച മുന്‍ പൊതുമരാമത്ത് മന്ത്രിമാരായ എം.കെ. മുനീറിനും വി.കെ. ഇബ്‌റാഹിം കുഞ്ഞിനും സമര്‍പ്പിക്കും. വയനാട് ചുരത്തിലൂടെയുള്ള ജനങ്ങളുടെ ദുരിതയാത്രക്ക് പരിഹാരം കണ്ടില്ലെങ്കില്‍ ശക്തമായ തുടര്‍പ്രക്ഷോഭ പരിപാടികള്‍ക്ക് യൂത്ത്‌ലീഗ് നേതൃത്വം നല്‍കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *