July 18, 2026

അച്ചടക്കത്തിൽ അരി വാങ്ങി ആദിവാസികൾ: മാതൃകയായി ഗോത്രമേഖലയിലെ റേഷൻ കട

0
IMG-20200402-WA0622.jpg
By ന്യൂസ് വയനാട് ബ്യൂറോ
കാട്ടിക്കുളം: 
   ലോക്ക് ഡൗണിൽ കർശന നിയന്ത്രണത്തിൽ റേഷൻ വിതരണം .     തിരുനെല്ലി ഗ്രാമപഞ്ചായത്തിൽ ലോക്ക് ഡൗൺ നിയമങ്ങൾ പാലിച്ചാണ്  ആദിവാസികളും മറ്റ് വിഭാഗങ്ങളും റേഷൻ കടകളിൽ നിന്നും അരിവാങ്ങുന്നത്. തോൽപെട്ടി 19 ാം നമ്പർ  റേഷൻ കടയിൽ 6 പേർ വീതമാണ് ഭക്ഷ്യധാന്യം വാങ്ങാൻ   എത്തുന്നത്. സർക്കാറിന്റെ എല്ലാ നിയമങ്ങളും ഇവിടെ ഉൾകൊണ്ടാണ് തോൽപെട്ടി കൊച്ചുപുരക്കൽ തങ്കച്ചന്റെ റേഷൻ കടയിൽ അരിവിതരണം നടത്തുന്നത് .രാവിലെ മുതൽ ഉച്ചവരെ മഞ്ഞ ,പിങ്ക് കാർഡുകൾക്കും ഉച്ച കഴിഞ്ഞ് വെള്ള , നീല കാർഡുടമകൾ എന്നിവർക്കാണ് നൽകുന്നത് .തിരുനെല്ലി പഞ്ചായത്തിൽ ഏറ്റവും നല്ല റേഷൻ കട പ്രവർത്തിക്കുന്നതിന് സിവിൽ    സപ്ലൈസ് കടയുടമ തങ്കച്ചനെ മുമ്പ്  ആദരിച്ചിരുന്നു.  ബി.പി.എൽ കാർഡുകൾക്ക് 30 കിലോ അരിയും നീല വെള്ള കാർഡുകൾക്ക് 15 കിലോ അരിയുമാണ് സൗജന്യമായി  നൽകുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *