November 10, 2026

വാടക ഇളവ്-കെട്ടിട ഉടമകള്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു.

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ



മാനന്തവാടി;  വാടകകെട്ടിടങ്ങളില്‍ നിന്നും ഒരു മാസത്തെ വാടക വിട്ടുകൊടുക്കണമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തില്‍ നിന്നും വയനാട്ടിലെ കെട്ടിട ഉടമകളെ ഒഴിവാക്കണമെന്നും പകരം കച്ചവടക്കാര്‍ക്ക് സാവകാശം നല്‍കി ഗഡുക്കളായി അടക്കാനുള്ള സൗകര്യം ഒരുക്കി നല്‍കുന്നത് അംഗീകരിക്കണമെന്നും ആവശ്യപ്പെട്ട് ജില്ലയിലെ കെട്ടിട ഉടമകളുടെ കൂട്ടായ്മ മുഖ്യമന്ത്രിക്ക് നിവേദനം അയച്ചു.മറ്റു ജില്ലകളെ അപേക്ഷിച്ച് തുച്ഛമായ വാടകമാത്രമാണ് വയനാട്ടിലെ കെട്ടിട ഉടമകള്‍ക്ക് ലഭിക്കുന്നത്.ഈ വരുമാനം മാത്രം കൊണ്ട് ജീവിക്കുന്ന നിരവധി കുടുംബങ്ങള്‍ ജില്ലയിലുണ്ട്.കാലോചിതമായ വാടകമാറ്റത്തിനോ കരാര്‍ പുതുക്കുവാനോ തയ്യാറാവാത്ത കച്ചവടക്കാരാണ് ഭൂരിഭാഗം വാടകകെട്ടിടങ്ങളിലുള്ളത്.വയനാടിന്റെ പ്രത്യേക സഹചര്യം കണക്കിലെടുത്ത് കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നത് വരെ വാടക നിര്‍ത്തി കൊടുക്കാമെന്നും ലോക്ക് ഡൗണ്‍ ശേഷമുള്ള വാടകയുടെ കൂട്ടത്തില്‍ ഗഡുക്കളായി കുടിശ്ശിക പിരിച്ചെടുക്കാന്‍ തയ്യാറാണെന്നുമാണ് കെട്ടിട ഉടമകള്‍ മുഖ്യമന്ത്രിയെ അറിയിച്ചത്.ഈ കാര്യം മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികളെ അറിയിച്ചതായും നിവേദനത്തിലുണ്ട്.കെട്ടിട ഉടമകള്‍ക്ക് വെല്‍ഫയര്‍ ഫണ്ടില്‍ നിന്നും 10 000 രൂപാ വായ്പ അനുവദിക്കണമെന്നും നിവേദനത്തിലൂടെ ആവശ്യപ്പെട്ടതായി പ്രസിഡണ്ട് അബ്ബാസ് ഹാജി,സിക്രട്ടറി അഡ്വ.ജെസ്റ്റിസ് പൗലോസ് എന്നിവര്‍ അറിയിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *