May 19, 2024

മകന്റെ ചികിത്സ തുടരാനുമായില്ല: നാട്ടിൽ പോയി നിൽക്കാൻ വീടുമില്ലാതെ രതീഷും കുടുംബവും.

0
Img 20200416 Wa0401.jpg

  മാനന്തവാടി:  കോഴിക്കോട് ജില്ലയിലെ കക്കട്ടിൽ, കുമ്പളച്ചോല  കുന്നത്ത് തുണ്ട് രതീഷും ഭാര്യ വിജിനയും മകൻ നാലര വയസ്സുകാരൻ ഷാൻ ദേവിന്റെ  ചികിത്സയുമായി ബന്ധപ്പെട്ടാണ് തിരുനെല്ലി പഞ്ചായത്തിലെ കാട്ടിക്കുളം, കാളിക്കൊല്ലിയിൽ എത്തിയത്, ജൻമനാ   കിടക്കാനല്ലാതെ മറ്റൊന്നിനും കഴിയാത്ത മകന് രണ്ടര വർഷമായി കാളിക്കൊല്ലി ആദിവാസി വംശീയ പാരമ്പര്യ ചികിത്സ കേന്ദ്രത്തിലായിരുന്നു ചികിത്സ. നാട്ടിൽ കൂലി പണി ചെയ്ത് കിട്ടുന്ന വരുമാനം കൊണ്ടാണ് വാടകമുറിയിൽ താമസിച്ച് ചികിത്സ നടത്തിയിരുന്നത്, ഭാര്യ വിജിനയാണ് മകന്റ ഒപ്പം ഉണ്ടായിരുന്നത് . മകനെ കാണാൻ എത്തി ലോക്ക് ഡൗണിൽ കുടുങ്ങിയതോടെയാണ് ഇവരുടെ ജീവിതം ദുരിതത്തിലായത്, .ചികിത്സയിലുടെ ഷാനിന്റെ രോഗം അൽപ്പം ദേഭമായിരുന്നു എന്നാൽ കൊ വി ഡിന്റ് പശ്ചാത്തലത്തിൽ ചികിത്സാ കേന്ദ്രം അടച്ച്  പൂട്ടേണ്ടി വന്നതിനാൽ ചികിത്സ മുടങ്ങിയ തൊടെ കുഞ്ഞ് ഷാനിന്റെ  
 സ്ഥിതിയും പഴയത് പോലെയായി, തിരിച്ച് നാട്ടിലേക്ക് പോയാൽ എല്ലാവർക്കും താമസിക്കാൻ വീടില്ലെന്ന് കണ്ണീരോടെ രതീഷ് പറഞ്ഞു, ഒറ്റ മുറി ഷെഡ് മാത്രമാണ് വീടെന്ന് പറയാനുള്ളത്.
മകന്റ് രോഗം ഭേദമാവുമ്പോഴേക്കും നാട്ടിൽ എല്ലാർക്കും കഴിഞ്ഞ് കൂടാൻ കഴിയുന്ന ഒരു കൊച്ച് കൂരയെങ്കിലും നിർമ്മിക്കണമെന്ന രതീഷിന്റെ  പ്രതീക്ഷകളും അസ്തമിച്ചിരിക്കുകയാണ്.
 ഇവിടെ ജോലിക്കും പോകാൻ കഴിയാതെയായ തൊടെ ദുരിതം പേറുകയാണ് നാലാം ക്ളാസ്സുകാരൻ അജിദേവ് ഉൾപ്പെടെയുള്ള നാലംഗ കുടുംബം.
 പൊതുപ്രവർത്തകരും മറ്റുമാണ് ഇവർക്ക് ആവശ്യമായ സഹായം എത്തിക്കുന്നത്. റേഷനരിയുൾപ്പെടെയുള്ളവ കിട്ടുന്നുണ്ടെങ്കിലും മറ്റ് ചിലവുകൾക്ക് അയൽവാസികളിൽ നിന്നും മറ്റും കടം വാങ്ങിയിരിക്കുകയാണ്, ഈ പണം തിരിച്ച് നൽകണമെങ്കിൽ നാട്ടിലെത്തി ജോലിക്ക് പോകണം,
ഷാൻ ദേവിന് തുടർ ചികിത്സ ലഭ്യമാക്കാൻ അധികൃതരുടെ ഭാഗത്ത് നിന്നും നടപടിയുണ്ടാകണമെന്നാണ് ആവശ്യം ഉയരുന്നത്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *