August 31, 2026

ആര്‍ട്ട് ഓഫ് സക്‌സസ്: ഓണ്‍ലൈന്‍ പരിശീലനം ആരംഭിച്ചു.

0
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ:കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍(കെപിഎസ്ടിഎ) 
ജില്ലാ കമ്മിറ്റിയും ജവഹര്‍ ബാലവേദിയും സംയുക്തമായി കുട്ടികള്‍ക്കായി ആരംഭിച്ച ഓണ്‍ലൈന്‍ വ്യക്തിത്വ വികസന പരിശീലനത്തിന്റെ ആദ്യബാച്ച് ആരംഭിച്ചു. 250 കുട്ടികളാണ് ആദ്യ ബാച്ചില്‍. 10 മുതല്‍ 16 വരെ  വയസുള്ള കുട്ടികള്‍ക്കാണ് 12 ദിവസം നീളുന്ന  പരിശീലനം. ആത്മവിശ്വാസം,സ്വയം ആദരണം,ടൈം മാനേജ്‌മെന്റ്,പോസറ്റീവ് ആറ്റിറ്റിയൂഡ്, ആശയവിനിമയ നൈപുണ്യം, വ്യക്തിത്വ വികാസം,  പ്രശ്‌നപരിഹാരശേഷി, ഇമോഷണല്‍ ഇന്റലിജന്‍സ്, കരിയര്‍ മാപ്പിംഗ്, ആര്‍ട്ട് തെറാപ്പി, സൗഹൃദങ്ങളിലെ ഹീറോയിസം, മനസാന്നിധ്യം മെഡിറ്റേഷനിലുടെ  എന്നീ വിഷയങ്ങള്‍ ഉള്‍പ്പെടുന്നതാണ് പരിശീലന പദ്ധതി. വീഡിയോ-ഓഡിയോ ക്ലിപ്പുകള്‍, വര്‍ക്ക്ഷീറ്റുകള്‍, ഹാന്‍ഡ് ഔട്ടുകള്‍, പാഠക്കുറിപ്പുകള്‍ എന്നിവയാണ് കുട്ടികള്‍ക്ക് നല്‍കുന്നത്.ഒരു വിഷയത്തില്‍ നാല് പ്രവര്‍ത്തനം  കുട്ടികള്‍ പൂര്‍ത്തിയാക്കണം.ഇവ വിലയിരുത്തി എല്ലാ ദിവസവും കുട്ടികള്‍ക്ക് ഫീഡ്ബാക്ക് നല്‍കും.പരിശിലനത്തിനു ബെന്നി വെട്ടിക്കല്‍, ശ്രീജേഷ് ബി. നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ 30 അധ്യാപകരടങ്ങുന്ന റിസോഴ്‌സ് ടീമിന് രൂപം നല്‍കിയിട്ടുണ്ട്. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റു  നല്‍കും. പരിശീലന പദ്ധതിയുടെ ഉദ്ഘാടനം ടെലി കോണ്‍ഫറന്‍സ് വഴി ജവഹര്‍ ബാലവേദി ചെയര്‍മാന്‍ ഷാഫി പുല്‍പാറ നിര്‍വഹിച്ചു. കെപിഎസ്ടിഎ ജില്ലാ പ്രസിഡന്റ് സെബാസ്റ്റ്യന്‍ പാലംപറമ്പില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം.വി. രാജന്‍, ടോമി ജോസഫ്, പി.എസ്. ഗിരീഷ്‌കുമാര്‍, സുരേഷ്ബാബു വാളല്‍, എം. സുനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *