മെയ്ദിന പുലരിയിൽ ആ പൂമരം കൊഴിഞ്ഞു : നന്മയുടെ കപ്പിത്താന് യാത്രാമൊഴി: അറക്കൽ ജോയിയുടെ മൃതദേഹം സംസ്കരിച്ചു .
സി.വി. ഷിബു
മാനന്തവാടി: മാനന്തവാടിയുടെ സ്വകാര്യ അഹങ്കാരം , അനേകം നന്മകളുടെ പൂമരം , വയനാടിന്റെ സ്വന്തം ആഗോള വ്യവസായ
അറക്കൽ പാലസിന്റെ കപ്പിത്താൻ , കപ്പൽ മുതലാളിയെന്ന് എല്ലാവരും സ്നേഹപൂർവ്വം വിളിക്കുന്ന ഇന്ന് അറക്കൽ ജോയിയുടെ മൃതദേഹം സംസ്കരിച്ചു. മാനന്തവാടി രൂപതയുടെ കത്തീഡ്രൽ ഇടവകയായ കണിയാരം സെൻറ് ജോസഫ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ ആയിരുന്നു സംസ്കാര ചടങ്ങുകൾ . പ്രത്യേക വിമാനത്തിൽ ദുബായിൽ നിന്നും ഇന്നലെ രാത്രി എട്ടുമണിയോടെ കോഴിക്കോട് എത്തിച്ച മൃതദേഹം രാത്രി 12 മണിയോടെ മാനന്തവാടിയിൽ ജോയിയുടെ വസതിയായ പാലസിൽ എത്തിച്ചു.ജോയിയുടെ ഭാര്യ സെലിൻ ,മക്കളായ അരുൺ ജോയി ആഷ്ലിൻ ജോയ് എന്നിവരും മൃതദേഹത്തെ അനുഗമിച്ചിരുന്നു.
രാവിലെ ജില്ലാ ഭരണകൂടത്തിൻറെ ലിസ്റ്റിൽ ഉൾപ്പെട്ട ജനപ്രതിനിധികളും ബന്ധുക്കളും സുഹൃത്തുക്കളും അടങ്ങിയ 20 പേർ മാത്രമാണ് അന്തിമോപചാരം അർപ്പിച്ചത്. . ഏഴുമണിയോടെ കുറച്ചുമാത്രം വാഹനങ്ങളുടെ അകമ്പടിയോടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള ആംബുലൻസ് വിലാപ യാത്ര ആരംഭിച്ചു. ഏഴരയോടെ പള്ളിയിൽ എത്തിച്ച മൃതദേഹം പ്രാർത്ഥനകൾക്ക് ശേഷം മാതാവിൻറെ കല്ലറയോട് ചേർന്നുള്ള കുടുംബ കല്ലറയിൽ സംസ്കരിച്ചു .എട്ടുമണിയോടെ ചടങ്ങുകൾ പൂർത്തിയായി .
സംസ്കാര ശുശ്രൂഷകൾക്ക് കത്തീഡ്രൽ പള്ളി വികാരി
ഫാ.. പോൾ മുണ്ടോലിക്കൽ കാർമികത്വം വഹിച്ചു.
എം.എൽ. എ. മാരായ ഒ.ആർ. കേളു, ഐ..സി. ബാലകൃഷ്ണൻ എന്നിവർ രാവിലെ അറക്കൽ പാലസിലെത്തി റീത്ത് സമർപ്പിച്ചു. ജില്ലാ ഭരണകൂടത്തിന് വേണ്ടി എ.ഡി.എം തങ്കച്ചൻ ആന്റണി റീത്ത് സമർപ്പിച്ചു. പോലീസിന് വേണ്ടിയും ഉദ്യോഗസ്ഥരെത്തി അന്തിമോപചാരമർപ്പിച്ചു.
കോവിഡ് 19 ജാഗ്രതയുടെ ഭാഗമായി ഈ പ്രദേശത്ത് ജില്ലാ കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു .നിരോധനാജ്ഞ ലംഘിക്കുന്നുണ്ടോ എന്നറിയാൻ പോലീസ് ഡ്രോൺ ഉപയോഗിച്ച് മാനന്തവാടി ടൗണിലും പരിസരങ്ങളിലും നിരീക്ഷണം നടത്തി. കനത്ത സുരക്ഷയും ഒരുക്കിയിരുന്നു .ബർഗർ ദുബായിലെ ബിസിനസ് സഭയിലെ ഏപ്രിൽ 23 – നായിരുന്നു 14 നില കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയാണ് വ്യവസായ പ്രമുഖൻ ജോയി അറക്കൽ ആത്മഹത്യ ചെയ്തത് . ലോക്ക് ഡൗൺ കാരണം എണ്ണ വ്യാപാരവും വ്യവസായവും പ്രതിസന്ധിയിൽ ആയതോടെയാണ് കൊറോണാ കാലത്തെ വ്യവസായ പ്രതിസന്ധിയുടെ യ ലോകത്തെ ആദ്യ ഇരയായി ജോയി അറക്കൽ ആത്മഹത്യ ചെയ്തത്. ഇടയ്ക്കിടെ നാട്ടിൽ വരികയും നാടിൻറെ നന്മ പ്രവർത്തനങ്ങൾക്ക് അ നേതൃത്വം നൽകുകയും ചെയ്തിരുന്ന ജോലി നാലുമാസം മുമ്പാണ് അവസാനമായി നാട്ടിൽ വന്നു പോയത് .ഈസ്റ്ററിന് വരും എന്ന് അറിയിച്ച് ദുബായിലേക്ക് പോയ ജോജിയുടെ മൃതദേഹം അറക്കൽ പാലസിലെ കൊണ്ടുവന്നപ്പോൾ നൊമ്പരങ്ങൾ വീർപ്പുമുട്ടുകയായിരുന്നു പിതാവ് ഉലഹന്നാൻ സഹോദരൻ അറക്കൽ ജോണിയും. വയനാടിന് തീരാനഷ്ടമാണ് ജോയി എന്ന നന്മ നിറഞ്ഞ പൂമരത്തിന്റെ വിയോഗം. ആയിരത്തോളം തൊഴിലാളികളെ നെഞ്ചോടുചേർത്ത് മുതലാളി ഒടുവിൽ തൊഴിലാളി ദിനത്തിൽ യാത്രാമൊഴി .അങ്ങനെ മെയ്ദിന പുലരിയിൽ ആ പൂമരം കൊഴിഞ്ഞു.






Leave a Reply