പ്രദീഷിന്റെ മരണം: അസ്തമിച്ചത് നിർധന കുടുംബത്തിന്റെ ഏക അത്താണി.
മാനന്തവാടി: ജോലിക്കിടെ മരത്തിൽനിന്ന് വീണ കർഷക തൊഴിലാളിയായ പ്രദീഷ് (40) മരിച്ചതോടെ അസ്തമിച്ചത് നിർധനരായ ഒരു കുടുംബത്തിൻറെ അത്താണിയാണ്. പിതാവ് വർക്കി നേരത്തെ മരിച്ചതോടെ പ്രദീഷ് കൃഷിപ്പണി ചെയ്തും കൂലിപ്പണിയെടുത്തുമായിരുന്നു കുടുംബം പോറ്റിയിരുന്നത് . അഞ്ച് സഹോദരിമാരെ വിവാഹം കഴിപ്പിച്ച് അയച്ചു. മാതാവ് അന്ന ക്യാൻസർ രോഗിയും ആണ് . ഏറെ നാളായി ഇവർ ചികിത്സയിലാണ്. പ്രതീക്ഷ ഇൻറെ എൻറെ വരുമാനം മാത്രമായിരുന്നു കുടുംബത്തിന് ഏക ആശ്രയം. കഠിനാധ്വാനിയായ പ്രദീഷിന് വാഴ കൃഷി ചെയ്തും തൊട്ടടുത്ത വീടുകളിൽ കൂലിപ്പണിയെടുത്തുമുളള വരുമാനം മാത്രമായിരുന്നു ഉണ്ടായിരുന്നത്.
തൊട്ടടുത്ത വീട്ടിൽ വീട്ടിൽ മരത്തിൻറെ ശിഖിരം വെട്ടാൻ പോയ സമയത്തായിരുന്നു അപകടമുണ്ടായത് .ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം വീട്ടിൽ കൊണ്ടുവന്ന് അടുത്ത ബന്ധുക്കൾ മാത്രം ആദരാഞ്ജലികൾ അർപ്പിച്ച ശേഷം വെള്ളമുണ്ട ഒഴുക്കൻ മൂല സെൻറ് തോമസ് പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു. പ്രതീക്ഷയുടെ മരണത്തോടെ നിർധനരായ ഒരു കുടുംബത്തിലാണ് ഏക അത്താണി നഷ്ടപ്പെട്ടത്.
ഭാര്യ: വിജി.
മക്കൾ.. ആൻ നിയ, ആൻ നില, അലോൺ
,




Leave a Reply