April 19, 2026

ദുരിതാശ്വാസ നിധിയിലേക്ക് സഹായം ഏറ്റുവാങ്ങി

0
IMG-20200512-WA0344.jpg
By ന്യൂസ് വയനാട് ബ്യൂറോ
: തൊണ്ടർനാട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള  സഹായധനം ഒ.ആർ കേളു എംഎൽഎ ഏറ്റുവാങ്ങി. പ്രവാസിയായ കുഞ്ഞോം കല്ലേരി മോയിയുടെ മകൾ അർഷിത പതിനായിരം രൂപ നൽകി. എൻട്രൻസ് കോച്ചിംഗ് വിദ്യാർത്ഥിനിയായ അർഷിത ഹോസ്റ്റൽഫിസ് നൽകാൻ വേണ്ടി സ്വരൂപിച്ച പണമാണ് കൈമാറിയത്.                               കുഞ്ഞോം ലേബർ കോൺടാക്റ്റ് സൊസൈറ്റി പതിനായിരം രൂപ എംഎൽഎ ക്ക് കൈമാറി.സംഘം പ്രസിഡന്റ് കെ.സി.ആലിഹാജിയാണ് തുക കൈമാറിയത്.                         നിരവിൽപ്പുഴ കകോരമ്മൽ സത്യവതി ടീച്ചർ അമ്പതിനായിരം രൂപ എം.എൽ.എക്ക് കൈമാറി. കുറുക്കൻമൂല ജി.എൽ, പി സ്കൂൾ പ്രധാനാധ്യാപികയായി റിട്ടയർ ചെയ്ത സത്യവതി ടീച്ചർ മികച്ച അധ്യാപികക്കുള്ള സംസ്ഥാന അവാർഡ് ജേതാവാണ്.അധ്യാപിക അവാർഡായി ലഭിച്ച പതിനായിരം രൂപയും ഒരു മാസത്തെ ശമ്പളവും ഇതിനു പുറമേ ദുരിതാശ്വാസ നിധിയിലേക്ക് നൽകി ടീച്ചർ മാതൃക കാണിച്ചു.                         മട്ടിലയത്ത് കോട്ട കുന്നിൽ ശേഖരൻ കർഷക തൊഴിലാളി പെൻഷനിൽ നിന്നും മാറ്റി വെച്ച അയ്യായിരം രൂപ എം.എൽ.എക്ക് കൈമാറി. കഴിഞ്ഞ പ്രളയകാലത്ത് വീടു നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിന് മുപ്പതു സെന്റ് സ്ഥലം സൗജന്യമായി വിട്ടു നൽകി ഇദ്ദേഹം മാതൃക കാണിച്ചിരുന്നു.                       റിട്ടയേട് അധ്യാപകനും സി.പി.ഐ (എം) കാഞ്ഞിരങ്ങാട് ലോക്കൽ സെക്രട്ടറിയുമായ എ.കെ.ശങ്കരൻ തന്റെ പെൻഷൻ തുകയിൽ നിന്നും മാറ്റി വെച്ച പതിനയ്യായിരം രൂപ എംഎൽഎ ക്ക് കൈമാറി.                             ദുരിതാശ്വാസ നിധി കൈമാറുന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻറ് പി.എ. ബാബു, തൊണ്ടർനാട് ലോക്കൽ സെക്രട്ടറി വേണു മുള്ളോട്ട്, കുത്തോം ബ്രാഞ്ച് സെക്രട്ടറി മോന്തോൽ ഇബ്രായി, ഷാജുമോൻ തുടങ്ങിയവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *