April 20, 2026

855 അതിഥി തൊഴിലാളികള്‍ ബുധനാഴ്ച സ്വദേശത്തേക്ക് മടങ്ങും

0
By ന്യൂസ് വയനാട് ബ്യൂറോ
    ജാര്‍ഖണ്ഡ്,രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുളള 855 അതിഥി തൊഴിലാളികള്‍ ഇന്ന് നാട്ടിലേക്ക് യാത്ര തിരിക്കും. ജാര്‍ഖണ്ഡ് സ്വദേശികളായ 509 പേരും രാജസ്ഥാന്‍ സ്വദേശികളായ 346 പേരുമാണ് ജില്ലയില്‍ നിന്നും മടങ്ങുന്നത്. ഇവര്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ട്രെയിന്‍ മാര്‍ഗ്ഗം യാത്രയാകും. ഇവരെ റെയില്‍വേ സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിന് 33 കെ.എസ്.ആര്‍.ടിസി ബസുകള്‍ ജില്ലാ ഭരണകൂടം ഏര്‍പ്പാടാക്കിയിട്ടുണ്ട്. ബസ് യാത്രാകൂലി ഇവരില്‍ നിന്ന് ഈടാക്കില്ല. രാവിലെ 11 ന് എസ്.കെ.എം.ജെ സ്‌കൂളില്‍ നിന്ന് ഉച്ചഭക്ഷണം നല്‍കിയാണ് ഇവരെ യാത്രയാക്കുക. ലോക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷം ജില്ലയില്‍ നിന്നും മടങ്ങുന്ന ആദ്യ അതിഥി തൊഴിലാളി സംഘമാണ് ഇത്.
നിരീക്ഷണത്തില്‍ കഴിയുന്നവര്‍ സത്യവാങ്മൂലം നല്‍കണം
    കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്ത് നിന്നും സംസ്ഥാനത്തെത്തുന്നവര്‍ സത്യവാങ്മൂലം സമര്‍പ്പിക്കണം. നിരിക്ഷണകേന്ദ്രത്തില്‍ എത്തിയതു മുതല്‍ പാലിക്കേണ്ട  നിബന്ധനകളും നിര്‍ദ്ദേശങ്ങളുമാണ് ഇതില്‍  അടങ്ങിയിരിക്കുന്നത്.  
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *