April 20, 2026

വെള്ളമുണ്ടയും പൂർണ്ണമായും അടച്ചിടണമെന്ന് പുതിയ ഉത്തരവ്.

0
Screenshot_2020-05-14-22-23-43-755_com.google.android.apps_.docs_.png
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ :  മാനന്തവാടി താലൂക്കിലെ വിവിധ  സ്ഥലങ്ങളിൽ  കോവിഡ്   രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ   െള്ളമുണ്ടയും  പൂർണമായും അടച്ചിടണമെന്ന് പുതിയ ഉത്തരവ്. മാനന്തവാടി നഗരസഭ , എടവക, തിരുനെല്ലി, വെള്ളമുണ്ട  എന്നിവിടങ്ങളിൽ  മെഡിക്കൽ ഷോപ്പുകൾ, പലചരക്ക് കടകൾ, പഴം പച്ചക്കറി കടകൾ ഒഴികെയുള്ള മുഴുവൻ കച്ചവട സ്ഥാപനങ്ങളും ഉടൻ പ്രാബല്യത്തിൽ അടക്കുന്നതിന് കലക്ടർ ഉത്തരവിറക്കി.
അവശ്യ സാധനങ്ങള്‍ എത്തിക്കാന്‍ ഗ്രാമപഞ്ചായത്ത്/മുന്‍സിപ്പാലിറ്റി നേതൃത്വത്തില്‍ വ്യാപാര സംഘടനകളുമായി ചേര്‍ന്ന് ഹോം ഡെലിവറി സംവിധാനം സജ്ജീകരിക്കുന്ന മുറയ്ക്ക് മറ്റ് കടകള്‍ കൂടി അടയ്ക്കുമെന്നും കളക്ടര്‍ അറിയിച്ചു.ബാങ്കുകള്‍,ട്രഷറി എന്നിവയ്ക്ക് രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 2 മണി വരെ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കാം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *