April 19, 2026

പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ കേരളാ പ്രദേശ് വനിതാ ഗാന്ധി ദർശൻ വേദി വയനാട് ജില്ലാക്കമ്മറ്റി പ്രതിഷേധിച്ചു.

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടിയിലെ മുതിരേരി പൊളളമ്പാറ പുഴക്കടവിൽ കുളിക്കാനെത്തിയ യുവതികളെ അപമാനിക്കാൻ ശ്രമിക്കുകയും ചോദ്യം ചെയ്ത യുവതിയുടെ വയോധികനായ പിതാവിനെ ക്രൂരമായി മർദ്ദിക്കുകയും ചെയ്ത കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ കേരളാ പ്രദേശ് വനിതാ ഗാന്ധി ദർശൻ വേദി വയനാട് ജില്ലാക്കമ്മറ്റി പ്രതിഷേധിച്ചു. സംഭവത്തിൽ വനിതാക്കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും ഇടപെടണമെന്നും യുവതികൾക്കും വയോധികനും നീതി ലഭ്യമാക്കണമെന്നും വനിതാവേദി സംസ്ഥാന വൈസ് : ചെയർപേഴ്സൺ അഡ്വ. ഗ്ലോറി ജോർജും ജില്ലാ ചെയർ പേഴ്സൺ വിനി.എസ്. നായരും ജില്ലാ ജനറൽ കൺവീനർ ഗിരിജ സതീഷും  പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *