April 19, 2026

കിഡ്നി മാറ്റിവെച്ചവർക്കും ലിവർ മാറ്റി വെച്ചവർക്കുമുള്ള മരുന്ന് കിറ്റുകളും ഡയാലിസിസ് കിറ്റുകളും രാഹുൽ ഗാന്ധി എം.പി. എത്തിച്ച് നൽകി

0
IMG-20200517-WA0143.jpg
By ന്യൂസ് വയനാട് ബ്യൂറോ
വയനാടിന് രാഹുലിന്റെ കരുതൽ വീണ്ടും
കൽപ്പറ്റ: കോവിഡ് വ്യാപനം കാരണം ഏർപ്പെടുത്തിയ ലോക് ഡൗൺ കാരണം പ്രയാസമനുവഭിക്കുന്നവർക്കായി രാഹുൽ ഗാന്ധി എം.പി. സ്വന്തം നിലയ്ക്ക്  കിഡ്നി മാറ്റി വെച്ചവർക്കും ലിവർ മാറ്റി വെച്ചവർക്കു മുള്ള മരുന്ന് കിറ്റുകൾ ഡയാലിസിസ് ചെയ്യുന്ന രോഗികൾക്കുള്ള ഡയാലിസിസ് കിറ്റ് എന്നിവ വിതരണത്തിന് തയ്യാറായാതായി ഡി.സി.സി. പ്രസിഡണ്ട് ഐ.സി. ബാലകൃഷ്ണൻ  എം.എൽ.എ.അറിയിച്ചു. മരുന്നുകൾ രോഗികളുടെ വീട്ടിൽ പഞ്ചായത്ത് അടിസ്ഥാനത്തിൽ ഉടൻ എത്തിക്കും എന്നും അദ്ദേഹം പറഞ്ഞു. ജില്ലയിൽ കോവിഡ് വ്യാപനം തടയുന്നത്തിനായി തെർമൽ സ്ക്കാനറുകൾ സാനിറ്ററേസർ മാസ്ക്കുകൾ എന്നിവയും മുഴുവൻ പഞ്ചായത്തുകളിലെയും കമ്മ്യൂണിറ്റി കിച്ചണിലേക്ക് അരിയും പലചരക്ക് സാധനങ്ങളും രാഹുൽ ഗാന്ധി എം.പി. സ്വന്തം നിലക്ക് എത്തിച്ച് നൽകിയിരുന്നു. കൂടാതെ തന്റെ പ്രദേശിക വികസന ഫണ്ടിൽ നിന്നും 2 കോടി എഴുപത് ലക്ഷത്തി അറുപതിനായിരം രൂപയും രാഹുൽ ഗാന്ധിയുടെ അഭ്യർത്ഥന പ്രകാരം  രാജ്യസഭാ എം.പി കുമാർ കേത്കർ മുഖേന സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിക്ക് 25 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *