April 19, 2026

കല്ലോടി ഫൊറോന ദേവാലയത്തില്‍ തിരുനാളിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:കല്ലോടി ഫൊറോന ദേവാലയത്തില്‍ മാതാവിന്റെ  തിരുനാളിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.ദേവാലയാത്തിന്റെ പുതുക്കിപണിആരംഭിക്കുന്നതിന്  തൊട്ടുമുന്‍പുള്ള തിരുനാള്‍ എന്ന നിലയില്‍  വലിയ പ്രാധാന്യമുണ്ട് ഇത്തവണത്തെ തിരുനാളിന്.ഫെബ്രുവരി ഒന്ന് മുതല്‍ പതിനൊന്ന് വരെയാണ് തിരുനാള്‍ നടക്കുന്നത്.  സണ്‍‌ഡേ സ്കൂളിന്റെയും വിവിധ ഭക്തസംഘടനകളുടെയും വാര്‍ഷിക ആഘോഷം, പതിനായിരങ്ങള്‍ പങ്കെടുക്കുന്ന പുളിഞ്ഞാമ്പറ്റ കുരിശുപള്ളിയിലേക്ക്‌  പ്രദക്ഷിണം, വയനാട്ടിലെയും കര്‍ണ്ണാടകത്തിലെയും പ്രമുഖ ടീമുകള്‍ പങ്കെടുക്കുന്ന മേളപെരുമ, നേര്‍ച്ചസദ്യ, ആകാശവിസ്മയം എന്നിവ തിരുനാള്‍ ദിനങ്ങളില്‍ നടക്കും.അവലോകനയോഗം ഫൊറോന വികാരി അഗസ്റ്റ്യന്‍ പുത്തന്‍പുര ഉദ്ഘാടനം ചെയ്തു.അസി.വികാരി  സുനില്‍ മടത്തില്‍ അദ്ധ്യക്ഷത വഹിച്ചു.ഷൈജു പറയിടം,ലോറന്‍സ് കിഴക്കേപയ്യംപള്ളി,കമ്മിറ്റി കണ്‍വീനര്‍മാര്‍,എന്‍.വി. ജോര്‍ജ്ജ്,ജോര്‍ജ്ജ് പറക്കൂട്ടില്‍,ഔസേപ്പ് മൂപ്പാട്ടില്‍,പൈലി ഇലഞ്ഞിക്കുഴി,ആന്‍റണി കുന്നപ്പള്ളി,തങ്കച്ചന്‍ നാക്കുഴിക്കാട്ട് എന്നിവര്‍ സംസാരിച്ചു. 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *