April 19, 2026

നല്ലൂര്‍നാട് ഡയാലിസിസ് യൂണിറ്റില്‍ നിയമനം

0
By ന്യൂസ് വയനാട് ബ്യൂറോ

നല്ലൂര്‍നാട് ഗവണ്‍മെന്റ് ട്രൈബല്‍ ആശുപത്രിയില്‍ പുതുതായി ആരംഭിക്കുന്ന ഡയാലിസിസ് യൂണിറ്റിലേക്ക് ഡയാലിസിസ് ടെക്‌നീഷ്യന്‍, സ്റ്റാഫ് നഴ്‌സ്, നഴ്‌സിംഗ് അസിസ്റ്റന്റ് തസ്തികകളിലേക്ക് നിയമനം നടത്തുന്നു. താത്പര്യമുള്ള ഉദ്യോഗര്‍ത്ഥികള്‍ ജൂണ്‍ 5 ന് ബയോഡാറ്റയും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നല്ലൂര്‍നാട് ഗവണ്‍മെന്റ് ട്രൈബല്‍ ആശുപത്രിയില്‍ ഹാജരാകണം. രാവിലെ 10 ന് നടക്കുന്ന ഡയാലിസിസ് ടെക്‌നീഷ്യന്‍ തസ്തികയിലേക്കുള്ള അഭിമുഖത്തില്‍ ഡയാലിസിസ് ടെക്‌നോളജിയില്‍ ഡിപ്ലോമയും പ്രവൃത്തി പരിചയവുമുള്ളവര്‍ക്കും പങ്കെടുക്കാം. ഉച്ചയ്ക്ക് 12 ന് നടക്കുന്ന സ്റ്റാഫ് നഴ്‌സ് തസ്തികയിലേക്കുള്ള അഭിമുഖത്തില്‍ ബി.എസ്.സി നഴ്‌സിംഗ്/ ജനറല്‍ നഴ്‌സിംഗ്, ഡയാലിസിസ് ട്രെയിനിംങ് എന്നീ യോഗ്യതയുള്ളവര്‍ക്കും ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന നഴ്‌സിംഗ് അസിസ്റ്റന്റ് തയ്തികയിലേക്ക് നഴ്‌സിംഗ് അസിസ്റ്റന്റില്‍ ഡിപ്ലോമയും 60 വയസ്സിന് താഴെ പ്രായമുള്ള ഗവണ്‍മെന്റ് സര്‍വ്വീസില്‍ നിന്ന് വിരമിച്ചവര്‍ക്കും പങ്കെടുക്കാം. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *