April 19, 2026

റാട്ടക്കൊല്ലിയിലെ വെള്ളക്കെട്ടിന് പരിഹാരം കാണണം: കോൺഗ്രസ്സ്

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: റാട്ടക്കൊല്ലി ആദിവാസി കോളനി അടക്കം ജനങ്ങൾ തിങ്ങിപ്പാർക്കുന്ന കൽപ്പറ്റ മുനിസിപ്പാലിറ്റി 18 വാർഡ് റാട്ടക്കാല്ലി കോളനി പരിസരത്ത് വീടുകളിൽ വെള്ളം കയറുന്നത് പ്രദേശവാസികൾക്ക് ദുരിതമാവുന്നു.. കാലാകാലങ്ങളായി പ്രദേശത്തുകൂടി ഒഴുകിയിരുന്ന തോട് വീതി കുറഞ്ഞും അടഞ്ഞും പോയിരിക്കുന്നതിനാൽ ചെറിയ ഒരു മഴ പെയ്താൽ പോലും വീടുകളിലേക്ക് വെള്ളം കയറുന്ന ദുരിത സ്ഥിതിയാണ് ഉള്ളത്. പല തവണ മുനിസിപ്പാലിറ്റിയുടെയും കൗൺസിലറുടെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടും പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ല. പ്രദേശവാസികളുടെ ദുരിതം ഇല്ലാതാക്കാൻ മുനിസിപ്പൽ അധികാരികൾ അടിയന്തിരമായി ഇടപെടണമെന്നും അല്ലാത്തപക്ഷം കോൺഗ്രസ്സിൻ്റെ നേതൃത്വത്തിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് നേതൃത്വം നൽകുമെന്നും പ്രദേശവാസികളുടെ നേതൃത്വത്തിൽ മുനിസിപ്പാലിറ്റിക്കു മുന്നിൽ കുത്തിയിരിക്കുമെന്നും പതിനെട്ടാം വാർഡ് കോൺഗ്രസ്സ് കമ്മറ്റി യോഗം മുന്നറിയിപ്പ് നൽകി.ഡി.സി.സി ജനറൽ സെക്രട്ടറി സി.ജയപ്രസാദ് ഉദ്ഘാടനം ചെയ്തു.യു.റഫീഖ് അധ്യക്ഷത വഹിച്ചു. എസ്. മണി.എം.എസ് ജയൻ,യു. എ ജറീഷ്, ടി.പി.അഷ്റഫ്, ഷമീർ കെ.കെ, വി.ആർ രമേഷ്, അൻസാർ കെ കെ, ഷാജി. തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *