April 19, 2026

രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു.

0
IMG_20200528_172759.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:
വൈത്തിരി സെന്റ് ജോസഫ് ഇടവകയുടെ 175 ആം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി, കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ രക്ത ബാങ്കുകളിൽ രക്തത്തിന്റെ ലഭ്യത ഉറപ്പുവരുത്തുന്നതിനായി ഇന്ത്യൻ റെഡ് ക്രോസ്സ് സൊസൈറ്റി വയനാട് ഘടകവുമായി സഹകരിച്ചു രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു…
വയനാട് ജില്ലാ ബ്ലഡ് ബാങ്കിന്റെ  നേതൃത്വത്തിൽ നടന്ന രക്തദാന ക്യാമ്പ് വൈത്തിരി സെന്റ് ജോസഫ് ഇടവക വികാരി ഫാ ഗ്രേഷ്യസ് ടോണി നെവേസ് ഉൽഘാടനം ചെയ്തു.. ജില്ലാ ബ്ലഡ് ബാങ്ക് കോ ഓർഡിനേറ്റർ ഡോ ബിജിനി, വൈത്തിരി സെന്റ് മേരിസ് ഇടവക വികാരി ഫാ ജോൺ പുളിന്താനം, സെന്റ് ജോസഫ്‌സ് പാരിഷ് കൗൺസിൽ സെക്രട്ടറി ശ്രീ ജോസഫ് ആറ്റുപുറം, റെഡ് ക്രോസ് ജില്ലാ അഡ്മിനിസ്ട്രേറ്റർ ശ്രീ ഉണ്ണികൃഷ്ണൻ, റെഡ് ക്രോസ് അംഗങ്ങളായ, ജോമി പാലാട്ടി, ശിവദാസ്, ഷാജി പോൾ, സതീഷ്, ഷാജൻ മണിമല, നൗഫൽ, അബ്ദുൽ നസ്സീർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *