April 19, 2026

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കൂട്ടുകാർ തമ്മിൽ വഴക്ക്: 12 കാരി വീടിനുള്ളിൽ തൂങ്ങി മരിച്ചു.

0
IMG_20200528_221004.png
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ :വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കൂട്ടുകാർ  തമ്മിൽ വഴക്ക്: 12 കാരി വീടിനുള്ളിൽ ആത്മഹത്യ ചെയ്തു.

കൽപ്പറ്റക്കടുത്ത് 
 പൊഴുതന പഞ്ചായത്തിലെ ചാത്തോത് ചിറക്കം വയൽ  വിജയൻ -സുബിത ദമ്പതികളുടെ മകൾ  ആദ്യ കൃഷ്ണ (12)ആണ് വീടിനകത്തു തൂങ്ങി മരിച്ചത്. സഹോദരന്റെ കൂടെ തറവാട് വീട്ടുമുറ്റത്തു കളിച്ചു കൊണ്ടിരുന്ന ആദ്യ കുട്ടികൾ തമ്മിലുള്ള ചെറിയ വഴക്കിന്റെ പേരിൽ  തൊട്ടടുത്തുള്ള   സ്വന്തം വീട്ടിലേക്കു പോകുകയായിരുന്നു.അയല്പക്കത്തെ കുട്ടികൾ ജന്മദിന ആഘോഷത്തിന്റെ ഭാഗമായി ആദ്യക്ക്  മിഠായിയുമായി എത്തിയെങ്കിലും വാതിൽ തുറന്നില്ല.

തുടർന്നു അന്വേഷിച്ചപ്പോഴാണ് കുട്ടിയെ വീടിനകത്ത് ഷാളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.വയനാട് ഓർഫനേജ് ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർഥിനിയാണ് മരിച്ച ആദ്യ.
മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *