April 20, 2026

നീർത്തട രേഖാ ചിത്രം: പരിശീലനം സംഘടിപ്പിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
ഹരിതകേരളം മിഷന്റെ  ജല സംരക്ഷണ ഉപമിഷൻ (ജല സമൃദ്ധി) പദ്ധതിയുടെ ഭാഗമായി ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ  സാങ്കേതിക സമിതി കൺവീനർമാർക്കും  ആസൂത്രണ സമിതി ഉപാധ്യക്ഷൻമാർക്കുമുള്ള പരിശീലനം ജില്ലാ ആസൂത്രണ ഭവനിൽ സംഘടിപ്പിച്ചു. ജനുവരി മൂന്നാം വാരം മുതൽ പഞ്ചായത്തുകളിൽ ആരംഭിക്കുന്ന  നീർത്തട നടത്തത്തിനു മുന്നോടിയായി നീർത്തട രേഖാചിത്രം  തയ്യാറാക്കുന്നതിനും വിവരശേഖരണത്തിനും  സാങ്കേതിക സമിതി അംഗങ്ങൾക്ക് മുന്നൊരുക്കം നടത്താനാണ് പരിശീലനം സംഘടിപ്പിച്ചത്. ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ പി.യു.ദാസ് വിഷയം അവതിരിപ്പിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസറുടെ ചുമതല വഹിക്കുന്ന  സുഭദ്രാനായർ, ഹരിത കേരളം ജില്ലാ കോർഡിനേറ്റർ ബി.കെ.സുധീർ കിഷൻ, ചെറുകിട ജലസേചന വകുപ്പ് അസി.എക്‌സിക്യൂട്ടീവ് എഞ്ചിനിയർമാരായ കെ.അനൂപ്കുമാർ, പി.ഡി.അനിത, കെ.വി.വിജയശങ്കർ എന്നിവർ  നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *