April 20, 2026

വാഹന സൗകര്യമില്ല : 15 അതിഥി തൊഴിലാളികൾ കാൽനടയായി കോഴിക്കോട്ടേക്ക്.

0
IMG_20200530_141816.png
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: ജോലിയും കൂലിയും ഇല്ലാതായതോടെ ജീവിതം പ്രതിസന്ധിയിലായ 15 അതിഥി തൊഴിലാളികൾ വാഹന സൗകര്യം ഇല്ലാത്തതിനാൽ കാൽനടയായി കോഴിക്കോട്ടേക്ക് യാത്ര തിരിച്ചു.മാനന്തവാടിക്കടുത്ത ഒരു ഇഷ്ടിക കളത്തിൽ ജോലി ചെയ്തുവന്നിരുന്ന ബീഹാർ സ്വദേശികളായ തൊഴിലാളികളാണ് ജോലി നഷ്ടപ്പെട്ടതോടെ സ്വദേശത്തേക്ക് മടങ്ങാൻ ട്രെയിൻ  പിടിക്കാൻ കോഴിക്കോട് റെയിൽവേസ്റ്റേഷൻ ലക്ഷ്യമാക്കി നടന്നു നീങ്ങുന്നത്.കയ്യിലെ പണം തീർന്നുവെന്നും  ചെലവുകൾക്കുള്ള പണം ഇല്ലെന്നും  തൊഴിലാളികൾ പറഞ്ഞു.ഭക്ഷണത്തിനും മറ്റു മാർഗങ്ങൾ ഇല്ല .മഴക്കാലം വരുന്നതോടെ ഇവിടെ ജോലി ഉണ്ടാവില്ലെന്ന് തൊഴിലുടമ അറിയിച്ചതിനെത്തുടർന്ന്  വയനാട്ടിൽ തങ്ങാൻ നിവൃത്തിയില്ലാതെ വന്നതോടെയാണ് ഇവർ സ്വദേശത്തേക്ക് മടങ്ങാൻ തീരുമാനിച്ചത്.  തൊഴിലാളികൾക്ക് സൗകര്യം ഏർപ്പെടുത്തുമെന്ന് സർക്കാർ പ്രഖ്യാപനങ്ങൾ പലതുണ്ടെങ്കിലും ഇതുപോലുള്ള ധാരാളം തൊഴിലാളികൾക്ക് സൗകര്യങ്ങളൊന്നും ലഭ്യമല്ല.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *