June 13, 2026

ഇന്ധനവില വർദ്ധനവിനെതിരെ സപ്ലൈകോ എംപ്ലോയിസ് യൂണിയൻ പ്രതിഷേധ ധർണ്ണ നടത്തി.

0
IMG-20200704-WA0230.jpg
By ന്യൂസ് വയനാട് ബ്യൂറോ
ഇന്ധനവില  വർദ്ധനവിനെതിരെ സപ്ലൈകോ എംപ്ലോയിസ് യൂണിയൻ്റെ നേതൃത്വത്തിൽ  കൽപ്പറ്റ ടെലിഫോൺ എക്സ്ചേഞ്ചിൻ്റെ മുന്നിൽ പ്രതിഷേധ ധർണ നടത്തി. സിഐടിയു  ജില്ലാ കമ്മിറ്റി അംഗം സച്ചിദാനന്ദൻ ഉദ്ഘാടനം ചെയ്തു. ഇന്ധന വിലവർദ്ധനവ് മൂലം ഏറ്റവും കൂടുതൽ  ജനങ്ങളുമായി ഇടപെടുന്ന സ്ഥാപനം എന്ന നിലയ്ക്ക് സപ്ലൈകോ  കൂടുതൽ പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ടെന്നും,  പഴയ പർച്ചേസ് പ്രകാരമുള്ള സാധനങ്ങൾ വിലവർധനവിൻ്റെ മറവിൽ സപ്ലൈകോയിൽ എത്തിക്കാൻ പലരും മടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.   അതുകൊണ്ടുതന്നെ പല സ്ഥലങ്ങളിൽ  സാധനങ്ങളുടെ ലഭ്യത കുറവ് നിലനിൽക്കുന്നുണ്ടെന്നും, ഇതിന് പരിഹാരമായി ഇന്ധനവില പിൻവലിക്കണമെന്നും  കമ്മിറ്റി ആവശ്യപ്പെട്ടു. ധർണയിൽ സപ്ലൈകോ എംപ്ലോയിസ് യൂണിയൻ സംസ്ഥാന   ജോയിൻ സെക്രട്ടറി ഇ വി സിബി അധ്യക്ഷനായിരുന്നു. എം .കാസിം, പി മജീദ്, പി ധന്യ എന്നിവർ ധർണയിൽ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *