June 13, 2026

വന്യമൃഗശല്യത്തിന് ഉടനടി പരിഹാരം കണ്ടെത്തണം : യൂത്ത് കോൺഗ്രസ്

0
IMG-20200707-WA0085.jpg
By ന്യൂസ് വയനാട് ബ്യൂറോ
 .
വർധിച്ച് വരുന്ന വന്യമൃഗശല്യത്തിനെതിരെ അതികൃതരുടെ അനാസ്ഥക്കെതിരെയും രൂക്ഷമായ വന്യമൃഗ ശല്യത്തിന് ഉടനടി പരിഹാരം കണ്ടെത്തണം എന്ന് ആവശ്യപ്പെട്ട് കൊണ്ട്‌ യൂത്ത് കോൺഗ്രസ് കൽപ്പറ്റ നിയോജക കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തരിയോട് ഫോറസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.
യൂത്ത് കോൺഗ്രസ് കൽപ്പറ്റ നിയോജക കമ്മിറ്റി പ്രസിഡണ്ട് എബിൻ മുട്ടപ്പള്ളി  അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി. . എക്സിക്യുട്ടിവ് മെമ്പർ  പി വി ബാലചന്ദ്രൻ ധർണ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ഡി.സി.സി. ജനറൽ സെക്രട്ടറി പി കെ അബ്ദുറഹ്മാൻ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിമാരായ ജിജോ പൊടിമറ്റത്തിൽ, രോഹിത് ബോധി, ഷൈജൽ വി സി, അരുൺദേവ്, സാലി റാട്ടിക്കാല്ലി, ആൽഫിൻ അമ്പാറയിൽ, വിനോജ് പന്തിരുപറയിൽ ,സണ്ണി മുത്തങ്ങാപറമ്പിൽ, സിബി ഏനാപ്പള്ളി , ജിൻസി സണ്ണി, ജോബി തെക്കേക്കുന്നേൽ , ജെയിൻ, അഖിൽ പുത്തൂർ എന്നിവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *