October 1, 2026

വിംസ് മെഡിക്കല്‍ കോളേജ് വിദഗ്ധ സമിതി സന്ദര്‍ശിച്ചു

0
IMG-20200713-WA0254.jpg
By ന്യൂസ് വയനാട് ബ്യൂറോ
 മെഡിക്കല്‍ കോളേജ് ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് പഠനം നടത്താന്‍ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി മേപ്പാടി വിംസ് മെഡിക്കല്‍ കോളേജ്  സന്ദര്‍ശിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോ. വിശ്വനാഥന്റെ നേതൃത്വത്തിലുള്ള സമിതിയാണ് തിങ്കളാഴ്ച്ച ഉച്ചയ്ക്ക് ശേഷം  വിംസില്‍ എത്തിയത്.  തിരുവനന്തപുരം മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. സി. രവീന്ദ്രന്‍, അസോസിയേറ്റ് പ്രൊഫസര്‍ ഡോ. കൃഷ്ണ കുമാര്‍, ഡോ. ബാബുരാജ്, ഡോ. കെ. സജീഷ് എന്നിവര്‍ക്ക് പുറമെ എഞ്ചിനീയറിംഗ്, അടിസ്ഥാന സൗകര്യം, സാമ്പത്തികം എന്നീ വിഭാഗങ്ങളിലെ വിദഗ്ധരും സമിതിയോടൊപ്പമുണ്ട്. സമിതിയുടെ  മൂന്ന് ദിവസത്തെ സന്ദര്‍ശനം ഇന്നും നാളെയും തുടരും.  സമിതി മൂന്ന് ആഴ്ചയ്ക്കകം വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കും.
   സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ, ഡോ. ഗോപകുമാരന്‍ കര്‍ത്ത, എക്‌സിക്യൂട്ടീവ് ട്രസ്റ്റീ യു. ബഷീര്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ. മനോജ് നാരായണന്‍, ഡോ. അനന്തനാരായണന്‍, എന്‍.എച്ച്.എം ഡി.പി.എം ഡോ. ബി. അഭിലാഷ്, ആശുപത്രി അധികൃതര്‍   എന്നിവരും സന്ദര്‍ശനവേളയില്‍ സന്നിഹിതരായിരുന്നു.
.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *