പ്രതിക്ക് വേണ്ടിയും വാദിക്ക് വേണ്ടിയും ഹാജരായി :അഭിഭാഷകർക്കെതിരെ കോടതി നേരിട്ട് കേസ്സെടുത്തു
കൽപ്പറ്റ: വയനാട് ജില്ലയിലെ രണ്ട് അഭിഭാഷകർക്കെതിരെ കോടതി നേരിട്ട് കേസ്സെടുത്തു.
അഭിഭാഷകരായ മാനന്തവാടി സ്വദേശി അമൃതരാജ് ജോർജ് ഒന്നാം പ്രതിയും , ചെമ്പോത്തറ മേപ്പാടീ സ്വദേശിയായ ഏ.ജെ. ആന്റണി രണ്ടാം പ്രതിയായുമാണ് കേസെടുത്തത്. .കൽപ്പറ്റ ഒന്നാം അഡീ.സെഷൻസ് കേടതിയിൽ സാക്ഷി വിസ്താരം നടക്കുന്നതിനിടയിൽ പ്രതിഭാഗത്തിനും ,വാദിഭാഗത്തിനും വേണ്ടി ഇതേ അഭിഭാഷകർ ഹാജരാകുകയും വാദിയെ കോടതി മുൻപാകെ നുണപറയാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നത് നേരിട്ട് ബോധ്യപ്പെട്ട .കോടതിയുടെ നിർദ്ദേശപ്രകാരം കൽപ്പറ്റ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്രേറ്റ് കോടതി സി.സി.4/2018 നമ്പറായി പ്രതികൾക്കെതിരെ നേരിട്ട് മൊഴിയെടുത്ത് കേസ്സ് രജിസ്റ്റർ ചെയ്യുകയാണുണ്ടായത്..





Leave a Reply