April 20, 2026

കഥയുടെ കിരീടം ചൂടി അല ജോസ്

0
IMG-20180114-WA0054
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി :- തൃശൂരിൽ സമാപിച്ച സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കണ്ടറി വിഭാഗം മലയാള കഥാരചനാ മത്സരത്തിൽ ജേത്രിയായത്, ദ്വാരക സേക്രട്ട് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂളിലെ അല ജോസാണ്.   'ആ  ഡിസംബർ മാസത്തിൽ ' എന്നതായിരുന്നു മത്സര വിഷയം. നാലുപേർക്കു മാത്രം എ ഗ്രേഡ് ലഭിച്ച മത്സരത്തിൽ, സമ സമൂഹം പിന്തുടരുകയും ചിലപ്പോഴെങ്കിലും നോവിക്കുകയും ചെയ്യുന്ന ഒരു കൗമാരക്കാരിയുടെ കഥയാണ് അല എഴുതിയത്.
                ഏറെ വർഷങ്ങളായി ജില്ലാ – സംസ്ഥാന തലങ്ങളിൽ പ്രസംഗം ,മോണോ ആക്ട് എന്നിവയിൽ നിരവധി സമ്മാനങ്ങൾ അല ജോസ് നേടിയിട്ടുണ്ട്. ഈ വർഷം കോഴിക്കോട് നടന്ന സംസ്ഥാന സാമൂഹ്യ ശാസ്ത്രമേളയിൽ പ്രസംഗത്തിന് എ ഗ്രേഡ് കരസ്ഥമാക്കിയിരുന്നു.പ്രസംഗം, മോണോ ആക്ട് എന്നിവയിലെ സംസ്ഥാന താരവും സേക്രട്ട് ഹർട്ടിലെ തന്നെ പ്ലസ് വൺ വിദ്യാർത്ഥിയുമായ അമൻ ജോസ് ഏക സഹോദരനാണ്. പ്രസംഗ പരിശീലകനും മാനന്തവാടി സെന്റ് ജോസഫ്സ് ടി.ടി.ഐയിലെ അധ്യാപകനുമായ ജോസ് പള്ളത്തിന്റെയും കല്ലോടി സെന്റ് ജോസഫ്സ് യു.പി.സ്കൂൾ അധ്യാപിക മിനിയുടെയും മകളാണ് അല ജോസ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *