എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ തൊഴിലാളികളുടെ അനിശ്ചിത കാല സത്യാഗ്രഹ സമരം 4 -ാം ദിവസത്തിലേക്ക്
കല്‍പ്പറ്റ: എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ ഗ്രാറ്റിയൂവിറ്റി ലഭിക്കാനുള്ള 107 – തൊഴിലാളികള്‍ നടത്തി വരുന്ന അനിശ്ചിതകാല സത്യാഗ്രഹ സമരം നാലാം ദിവസത്തിലേക്ക് നീങ്ങി. എം എല്‍ എ സി.കെ.ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കെ.പി.കുഞ്ഞി മുഹമ്മദ് അധ്യക്ഷത വഹിച്ചു. സമരത്തെ അഭിവാദ്യം ചെയ്തു കൊണ്ട് ഐഎന്‍ടിയുസി ജില്ലാ പ്രസിഡണ്ട് പി.പി. ആലി, എച്ച്എംഎസ് നേതാവ് എന്‍.ഒ. ദേവസ്യ, സാം പി മാത്യൂ, പി.സൈനുദ്ദീന്‍, പി എല്‍ സി.വേണു മാസ്റ്റര്‍, സി ഐ റ്റി യു- കരുണന്‍,സെയ്തലവി, കെ.ടി.ബാലകൃഷ്ണന്‍, കെ.കെ.രാജേന്ദ്രന്‍ മുഹമ്മദ് ബാവ,.പി. ആലി എന്നിവര്‍ സംസാരിച്ചു.






Leave a Reply