April 29, 2026

പുത്തുമല പുനരധിവാസം. എച്ച്. ആർ.പി.എം നൽകുന്ന അഞ്ചു വീടുകളുടെ തറക്കല്ലിട്ടു

0
IMG-20200727-WA0192.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ. മേപ്പാടി പുത്തുമല ദുരന്തത്തിനിരയായവർക്കുള്ള പുനരധിവാസ പദ്ധതിയായ സർക്കാരിന്റെ ഹർഷം ഭവനപദ്ധതിതയിലേക്ക് ഹ്യുമൻ റൈറ്റ്‌സ് പ്രൊട്ടക്ഷൻ മിഷൻ (എച്.ആർ.പി.എം) നൽകുന്ന അഞ്ചു വീടുകളുടെ തറക്കല്ലിടൽ പുത്തക്കൊല്ലിയിൽ നടന്നു.എച്.ആർ.പി.എം ദേശീയ പ്രസിഡന്റ് പ്രകാശ് ചെന്നിത്തലയുടെ അധ്യക്ഷതയിൽ കൽപറ്റ നിയോജക മണ്ഡലം എം.എൽ.എ ശ്രീ.സി.കെ ശശീന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു.കൽപറ്റ എ. എസ്.പി വിവേക് കുമാർ ഐ. പി.എസ് ചടങ്ങിൽ മുഖ്യാതിഥിയായി. എച്ച്. ആർ.പി.എം സംസ്ഥാന സെക്രട്ടറി സി.എസ് രാധാമണിയമ്മ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ.സഹദ്,എച്.ആർ.പി.എം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സലീഷ് ഇയ്യപ്പാടി,കെ.ടി ലത്തീഫ് എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *