May 11, 2024

വയനാട്ടിലും സ്വകാര്യ ലാബിൽ കോവിഡ് സ്രവ പരിശോധന തുടങ്ങി

0
Img 20200727 Wa0203.jpg
 
കൽപ്പറ്റ: വയനാട് ജില്ലയിലും സ്വകാര്യ ലാബിൽ കൊവിഡ്  സ്രവ പരിശോധന തുടങ്ങി. കൽപ്പറ്റയിലെ ഡി ഡി ആർ സി ലാബിൽ ആണ് സാമ്പിൾ കളക്ഷൻ ആരംഭിച്ചത്.   വയനാട്ടിൽ ആദ്യമായാണ് തിങ്കളാഴ്ച കൽപ്പറ്റ ലിയോ ആശുപത്രിക്ക് സമീപമുള്ള ഡി ഡി ആർ സി ലാബ് കോവിഡ് പരിശോധനയ്ക്കായി സാമ്പിൾ ശേഖരിച്ചത് . രാവിലെ 10 മണി മുതൽ 12 മണി വരെയാണ് സാമ്പിൾ ശേഖരിക്കുന്നത് . ഡോക്ടറുടെ കുറിപ്പോടു കൂടി 
 സാമ്പിൾ  പരിശോധനയ്ക്ക് നല്കാം . ഐ.സി. എം ആർ നിർദ്ദേശിക്കുന്ന  പരിശോധനാ ഫീസായ 2750 രൂപയാണ് പരിശോധനയ്ക്കായി സ്വകാര്യ ലാബ് ഈടാക്കുന്നത്. വയനാട് ജില്ലയിൽ കൊറോണ വൈറസ് വ്യാപനം വർധിക്കുന്നതോടെ പരിശോധന ഫലം വൈകുന്നത് രോഗം സംശയിക്കുന്നവർ ക്കിടയിൽ ആശങ്ക വർധിപ്പിച്ചിട്ടുണ്ടായിരുന്നു. . സമ്പർക്കം വഴി പലർക്കും രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ സമ്പർക്ക പട്ടികയിൽ ഉള്ളവരുടെ ശ്രവം പരിശോധനയ്ക്ക് എടുക്കുന്നതും കാലതാമസം നേരിടുന്നുണ്ടായിരുന്നു സാമ്പത്തികശേഷിയുള്ളവർക്ക് ഇനി സ്വകാര്യ ലാബിനെയും  ആശ്രയിക്കാം എന്നതിനാൽ ഒരു പരിധി വരെ ആശങ്കകൾക്കു വിരാമമാകും. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *