April 19, 2026

ഇശല്‍നിലാ’ സംഗീതവിരുന്ന് നാളെ:ലക്ഷ്യം കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ടുസ്വരൂപണം

0
IMG_20180117_120215-1
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: വിവിധ പ്രവര്‍ത്തനങ്ങളിലൂടെ ഇതിനകം നിരവധി ജീവിതങ്ങള്‍ക്ക് അത്താണിയായി മാറിയ കല്‍പ്പറ്റ ചാരിറ്റബിള്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന ഇശല്‍ നിലാ സംഗീത വിരുന്ന് നാളെ  നടക്കും. സൊസൈറ്റി ഏറ്റെടുത്തു നടത്തുന്ന വിവിധ ജീവ കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ടു കണ്ടെത്തുകയെന്ന ലക്ഷ്യവുമായാണ് പരിപാടിസംഘടിപ്പിക്കുന്നത്. 2013 ല്‍ ആരംഭിച്ച കല്‍പ്പറ്റ ചാരിറ്റബിള്‍ സൊസൈറ്റി ഇതുവരെ 21 നിര്‍ധന യുവതികള്‍ക്ക് വിവാഹ ധനസഹായമായി 25 ലക്ഷം രൂപയും നിത്യരോഗികള്‍ക്ക് അഞ്ചു ലക്ഷം രൂപയുടെ ജീവന്‍രക്ഷാ മരുന്നുകളും നല്‍കിയിട്ടുണ്ട്. തുടക്കത്തില്‍ സൊസൈറ്റി അംഗങ്ങളില്‍ നിന്നു തന്നെയാണ് ഫണ്ടു കണ്ടെത്തിയിരുന്നത്. പിന്നീട് സഹായങ്ങള്‍ കൂടുതല്‍പേരില്‍ എത്തിക്കേണ്ടി വന്നതോടെയാണ് ഫണ്ടു സ്വരൂപണത്തിന് വിവിധ പദ്ധതികള്‍ക്ക് രൂപം നല്‍കിയത്. വിവാഹ ധനസഹായം കൂടാതെ കല്‍പ്പറ്റ ജനറല്‍ ആശുപത്രി, എമിലി ജില്ലാ ആയുര്‍വേദ ആശുപത്രി എന്നിവിടങ്ങളില്‍ രോഗികള്‍ക്ക് കഞ്ഞിവിതരണം, നിര്‍ധനരായ 60 കുടുംബങ്ങള്‍ക്ക് മാസംതോറും 10 കിലോ അരി എന്നിവയും നല്‍കുന്നു. വൈകീട്ട് ഏഴിന് അമ്പിലേരി മുനിസിപ്പല്‍ സ്റ്റേഡിയത്തിലാണ് സംഗീതവിരുന്ന് നടക്കുന്നത്. വിവിധ ടെലിവിഷന്‍ സംഗീത പരിപാടികളില്‍ ശ്രദ്ധേയരായ ആദില്‍ അത്തു, അജ്മല്‍, മുര്‍ഷിദ്, തീര്‍ത്ഥ സുരേഷ്, ഹര്‍ഷ, മുന്ന എന്നിവര്‍ പങ്കെടുക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *