ശ്രീ ചിത്തിര: എം.എൽ. എ യും കൂട്ടരും പറഞ്ഞത് ശുദ്ധ നുണ: കോൺഗ്രസ്
മാനന്തവാടി: മാനന്തവാടിയിൽ തുടങ്ങാനിരുന്ന ശ്രീചിത്തിര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട് മാനന്തവാടി എം.എൽ.എ. യും സി.പി.എമ്മും ശുദ്ധ നുണയാണ് പ്രചരിപ്പിക്കുന്നതെന്ന് കോൺഗ്രസ് ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആരോപിച്ചു.
ഒരു നുണ പല തവണ ആവർത്തിച്ച് സത്യമാണന്ന് വരുത്തി തീർക്കാനാണ് എം.എൽ.എ. യും സി.പി. എമ്മും ശ്രമിക്കുന്നത്. 2016- ഏപ്രിൽ മാസം 21-ന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നത് തിരഞ്ഞെടുപ്പിന് ദിവസങ്ങൾക്ക് മുമ്പ് മാത്രമാണ്. . ഈ യോഗത്തിന്റെ മിനുട്സ് ഇപ്പോഴത്തെ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ മാത്രമാണ് കണ്ടിട്ടുള്ളത്. യോഗത്തിന്റെ തീരുമാനം ശ്രീ ചിത്തിര ഇൻസ്റ്റിറ്റ്യൂട്ടിന് നിലവിൽ സാമ്പത്തിക പ്രതിസന്ധി ആയതിനാൽ മാനന്തവാടി സെന്ററി സാമ്പത്തിക സഹായം നൽകാൻ കഴിയില്ലന്നാണ്. പദ്ധതിയിൽ നിന്ന് പിൻമാറി എന്ന് പറയുന്നില്ല. മാത്രവുമല്ല. പ്രസ്തുത വിവരം ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേർച്ച് ഐ.സി. എം. ആറി നെയും കേന്ദ്ര സർക്കാരിനെയും അറിയിക്കാ മെന്നും അടുത്ത അപക്സ് ബോഡി യോഗത്തിൽ ആരോഗ്യ വകുപ്പ് സെക്രട്ടറി പങ്കെടുക്കാമെന്നും തീരു മാനിച്ചിരുന്നു. എന്നാൽ എൽ.ഡി. എഫ് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം പദ്ധതി അട്ടിമറിക്കുകയാണ്. ഇക്കാര്യത്തിൽ കേന്ദ്രത്തെ സമീപിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു കത്ത് പോലും എം.എൽ.എ. നൽകിയിട്ടില്ല. അന്നത്തെ യോഗത്തിന്റെ മിനുട്സ് അനുസരിച്ച് ഈ പദ്ധതിയുടെ നടത്തിപ്പിന് പോംവഴികൾ തേടിയിട്ടില്ല.
എൽ. ഡി.എഫ്. സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഇതിനെ കുറിച്ച് യാതൊരു വിവരവും ഇല്ലങ്കിൽ പിന്നെന്തിനാണ് ഭൂമി കൈമാറിയത് എന്ന് ഭാരവാഹികൾ ചോദിച്ചു.
ശ്രീചിത്തിരയുമായി ബന്ധപ്പെട്ട് 2011 നവംബർ 1-ന് നിയമ സഭയിലെ പ്രതിപക്ഷ അംഗങ്ങളുടെ ചോദ്യത്തിന് മറുപടി നൽകിയ അന്നത്തെ ആരോഗ്യ വകുപ്പ് മന്ത്രി എല്ലാ കാര്യങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. ഇതനുസരിച്ച് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കേണ്ടത് സംസ്ഥാന സർക്കാരാണ്. എന്നാൽ എൽ.ഡി.എഫ് ഇതിന് വേണ്ടി ചെറുവിരൽ അനക്കിയിട്ടില്ല. ശ്രീ ചിത്തിര പിന്മാറിയാലും റിസർച്ച് സെൻറർ ആരംഭിക്കേണ്ടത് പ്രധാന പങ്കാളിയായ ഐ.സി.എം. ആർ. ആണ്. ആവശ്യമായ കെട്ടിടം നിർമ്മിച്ച് നൽകാമെന്നും സംസ്ഥാന സർക്കാർ നിർമ്മിക്കുന്ന കെട്ടിടത്തിൽ കാർഡിയോളജി, നെഫ്രോളജി തുടങ്ങിയ വിഭാഗങ്ങൾക്ക് ആവശ്യമായ സാങ്കേതിക സഹായങ്ങൾ നൽകാമെന്നും എഗ്രിമെന്റിൽ വ്യക്തമാക്കിയിട്ടണ്ട്.
ഈ എം.യു.വിൽ നിന്ന് നാളിതുവരെ ഐ.സി. എം. ആറോ. കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയമോ പിൻ മാറിയിട്ടില്ല.എം.എൽ. എ.യുടെ കഴിവുകേട് മറച്ച് വെക്കാനാണ് പാർട്ടിയും എം.എൽ.എ.യും ശ്രമിക്കുന്നത്. ആയതിനാൽ നിലവിൽ കേന്ദ്രം രൂപീകരിച്ച അപ്പകക്സ് യോഗം വിളിച്ചു കൂട്ടുന്നതിന് സംസ്ഥാന സർക്കാർ മുൻകൈ എടുക്കണമെന്നും ഭാരവാഹികൾ പറഞ്ഞു. എം.ജി.ബിജു, എക്കണ്ടി മൊയ്തുട്ടി, പി.വി. ജോർജ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു..






Leave a Reply