May 19, 2024

അമൂല്യങ്ങളായ സ്റ്റാമ്പുകളുടെ ശേഖരവുമായി ഫാ: ടോം ജോൺ: പ്രദർശനം 25 മുതൽ 28 വരെ കൽപ്പറ്റയിൽ

0
Img 9982
കൽപ്പറ്റ: സ്റ്റാമ്പു ശേഖരണത്തിലും ക്രിക്കറ്റിലും ഒരുപോലെ കമ്പമുള്ള ഫാ: ടോം ജോണിന്റെ അന്തർദേശീയ സ്റ്റാമ്പുകളുടെ പ്രദർശനം 25 മുതൽ 28 വരെ കൽപ്പറ്റ സെന്റ് ജോസഫ്സ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.

. കോട്ടയം പാല മുത്തോലിക്കല്‍ സ്വദേശിയും ഇപ്പോള്‍ കല്പറ്റ പ്രകൃതിമിത്ര ആശ്രമത്തില്‍ താമസിക്കുകയും ചെയ്യുന്ന  ഫാ. ടോം ജോണ്‍ ആണ്  വിവിധ  രാജ്യങ്ങളിലെ അമ്പതിനായിരം സ്റ്റാമ്പുകളുടെ   ശേഖരവുമായി രംഗത്ത് എത്തിയത്.  വൈദികനാണെങ്കിലും കടുത്ത ക്രിക്കറ്റ് ആരാധകനും ഇന്ത്യന്‍ നായകനായിരുന്ന എം.എസ്. ധോണിയുടെ അടുത്ത സുഹൃത്തും കൂടിയാണ് ഇദ്ദേഹം.  കഴിഞ്ഞ 41 വര്‍ഷമായി സ്റ്റാമ്പ് ശേഖരണം നടത്തുന്ന ഇദ്ദേഹത്തിന്റെ കൈവശം ക്രിക്കറ്റ്, ഫുട്‌ബോള്‍, വോളിബോള്‍, ക്രിസ്മസ്,  ആഘോഷങ്ങള്‍,  രാഷ്ട്രീയം, പ്രമുഖവ്യകതികള്‍, പക്ഷികള്‍, മൃഗങ്ങള്‍, സയന്‍സ്, മെഡിസിന്‍ തുടങ്ങി  വിവിധങ്ങളായ  198 വിഷയങ്ങളിലായി  അരലക്ഷത്തിന് മുകളില്‍  സ്റ്റാമ്പുകളുടെ ശേഖരമുണ്ട്. അതില്‍ കൂടുതലും കായികമത്സരങ്ങളുമായി ബന്ധപ്പെട്ടവയാണ്. ആറാംക്ലാസില്‍ പഠിക്കുമ്പോള്‍ തീപ്പെട്ടി ചിത്രങ്ങള്‍ ശേഖരിക്കലായിരുന്നു ഫാ. ടോം ജോണിന്റെ പ്രധാന വിനോദം. പിന്നീട്  സ്റ്റാമ്പ് ശേഖരണത്തെ കുറിച്ച്  ജോണ്‍ ഹര്‍ട് എഴുതിയ പുസ്തകം വായിച്ചതിനെ തുടര്‍ന്നാണ് ഇദ്ദേഹം സ്റ്റാമ്പുകളുടെ ആരാധകനായതും സ്്റ്റാമ്പ് ശേഖരണം ആരംഭിച്ചും. കോട്ടയം പാല സെയിന്റ് തോമസ് സ്കൂളില്‍ പഠനം പൂര്‍ത്തിയാക്കിയശേഷം  മധ്യപ്രദേശിലാണ് ബിരുദവും ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് അവിടെ തന്നെ ബിസിനസി എക്‌സിക്യൂട്ടീവായും മെഡിക്കല്‍ റെപ്രസന്റേറ്റീവ് ആയും ജോലി ചെയ്യവെയാണ് വൈദികനാകണമെന്ന മോഹം ഉണ്ടായത്. തുടര്‍ന്ന് 1991-ല്‍ 31 ാം വയസില്‍  ജോലി ഉപേക്ഷിച്ച് സെമിനാരി പഠനത്തിനായി  പോയി.  പത്ത്് വര്‍ഷത്തെ സെമിനാരി പഠനത്തിന് ശേഷം 2002ല്‍ 42 ാം വദികപട്ടം സ്വീകരിച്ചു. വൈദികനായ ശേഷം ഒരു വര്‍ഷം തലശേരി രുപതയിലും, തുടര്‍ന്ന് അസാമിലും, 13 വര്‍ഷം  ജാര്‍ഖണ്ഡിലും സേവനമനുഷ്ഠിച്ചു. ഈ സമയത്തൊക്കെയും ക്രിക്കറ്റിനേയും, സ്റ്റാമ്പ് ശേഖരണത്തേയും കൈവിട്ടില്ല. 
ക്രിക്കറ്റ് ആരാധകനായ ഇദ്ദേഹം മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ്. ധോണിയുമായുള്ള സൗഹ്യദമാണ് ഏറ്റവും വലിയ ക്രിസ്മ്‌സ് സമ്മാനമായി  കരുതുന്നത്. കഴിഞ്ഞ ലോകകപ്പ് മത്സരം  കാണാനായി വാങ്കഡേ സ്‌റ്റേഡിയത്തില്‍ എത്തിയ ഫാ.ടോം ജോണ്‍ ഒരു ഇംഗഌഷ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ സ്റ്റാമ്പ് ശേഖരണത്തെ കുറിച്ചും  ക്രിക്കറ്റിനോടും ധോണിയോടും ഉള്ള ആരാധനയെ കുറിച്ചും വിശദമാക്കിയിരുന്നു. പത്രം വായിച്ച ധോണി അച്ചനെ തന്റെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. 2011 ഡിസംബറില്‍ ധോണിയുമായുള്ള കൂടിക്കാഴ്ച എന്ന അച്ചന്റെ ആഗ്രഹം സഫലമായി. കൂടിക്കാഴ്ചയില്‍  ക്രിസ്മസ് സമ്മാനങ്ങളും, സ്്റ്റാമ്പ് ശേഖരണവും ധോണിയെ കാണിച്ചു. കൂടിക്കാഴ്ചയ്ക്ക് ശേഷം മറ്റാര്‍ക്കും നല്‍കരുതെന്ന അപേക്ഷയോടെ ധോണി അദ്ദേഹത്തിന്റെ ഫോണ്‍ നമ്പര്‍ അച്ചന് നല്‍കുകയും ചെയ്തു. അതിന് ശേഷം മൂന്ന് തവണ ധോണിയുമായി ഫോണില്‍  സംസാരിക്കുകയും ചെയ്തു. ഇപ്പോഴും സമയം കിട്ടുമ്പോഴൊക്കെ  ക്രിക്കറ്റ്്്കളിയില്‍ ഏര്‍പ്പെടാറുള്ള ഫാ.ടോം ജോണ്‍  തന്റെ കീഴില്‍ കുട്ടികളെ ക്രിക്കറ്റ് കളി പരിശിലിപ്പിക്കുകയും ചെയ്യുന്നുണ്ട്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *