April 21, 2026

വരള്‍ച്ച പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കണം: ആര്‍വൈഎഫ്

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: കടുത്ത വരള്‍ച്ചാ ഭീഷണി നേരിടുന്ന പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി മേഖലയിലെ ജലദൗര്‍ലഭ്യം പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ആര്‍വൈഎഫ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലയില്‍നിന്നുള്ള എംഎല്‍എ മാരും എംപി യും ഇതിനായി സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തണം. കര്‍ഷകന്റെ കണ്ണീരൊപ്പുന്ന ചിത്രങ്ങള്‍ പകര്‍ത്തി നവമാധ്യമങ്ങളില്‍ വാര്‍ത്താ പ്രാധാന്യം ഉണ്ടാക്കാന്‍ ശ്രമിക്കാതെ അവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കണമെന്നും യോഗം അവശ്യപ്പെട്ടു. ആര്‍വൈഎഫ് ജില്ലാ സെക്രട്ടറി പ്രിന്‍സ് മുണ്ടോക്കുഴി അധ്യക്ഷത വഹിച്ചു. സന്ദീപ് മാനന്തവാടി, ജയന്‍ എം. പോള്‍, പ്രദീപ്, ബെന്നി, അനീഷ് മീനങ്ങാടി, സുരേഷ്, വിമല്‍ എന്നിവര്‍ പ്രസംഗിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *